കണ്ണൂർ: മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് അപ്രതീക്ഷിത തിരിച്ചടി. 35 വാർഡുകളിൽ 21 സീറ്റുകൾ മാത്രമാണ് ഇടതുമുന്നണിക്ക് നേടാനായത്. നിലവിൽ 28 സീറ്റുകളാണുണ്ടായിരുന്നത്. 14 സീറ്റുകളുമായി അപ്രതീക്ഷിത നേട്ടമാണ് യുഡിഎഫ് നേടിയത്. നിലവിൽ ഏഴ് സീറ്റുകൾ മാത്രമാണുണ്ടായിരുന്നത്. ഇത്തവണയും എൻഡിഎയ്ക്ക് സീറ്റില്ല. മുൻ മന്ത്രി കെ.കെ. ശൈലജയുടെ ഡിവിഷനിൽ സി.പി.എം. പരാജയപ്പെട്ടു.
1997 മുതൽ ഇടതുമുന്നണിയാണ് നഗരസഭ ഭരിക്കുന്നത്. ഇത്തവണയും മാറ്റമുണ്ടാകില്ലെങ്കിലും വൻ തിരിച്ചടി ഇടതുമുന്നണി കേന്ദ്രങ്ങളെ നിരാശയിലാക്കിയിരിക്കുകയാണ്.
വാര്‍ഡുകള്‍, വിജയിച്ച പാര്‍ട്ടി എന്ന ക്രമത്തില്‍
1-മണ്ണൂര്‍ -യുഡിഎഫ്, 2-പൊറോറ-യുഡിഎഫ്, 3-ഏളന്നൂര്‍-യുഡിഎഫ്, 4-കീച്ചേരി-എല്‍ഡിഎഫ്, 5-ആണിക്കരി-യുഡിഎഫ്, 6-കല്ലൂര്‍-എല്‍ഡിഎഫ്, 7-കളറോഡ്-യുഡിഎഫ്, 8-മുണ്ടയോട്-എല്‍ഡിഎഫ്, 9-പെരുവയല്‍ക്കരി-എല്‍ഡിഎഫ്, 10-ബേരം-യുഡിഎഫ്, 11-കായലൂര്‍-എല്‍ഡിഎഫ്, 12-കോളാരി-എല്‍ഡിഎഫ്, 13-പരിയാരം- എല്‍ഡിഎഫ്, 14-അയ്യല്ലൂര്‍-എല്‍ഡിഎഫ്, 15-ഇടവേലിക്കല്‍-എല്‍ഡിഎഫ്, 16-പഴശ്ശി-എല്‍ഡിഎഫ്, 17-ഉരുവച്ചാല്‍-എല്‍ഡിഎഫ്, 18-കരേറ്റ-എല്‍ഡിഎഫ്, 19-കുഴിക്കല്‍-എല്‍ഡിഎഫ്, 20- കയനി-എല്‍ഡിഎഫ്, 21-പെരിഞ്ചേരി-യുഡിഎഫ്, 22-ദേവര്‍കാട്-എല്‍ഡിഎഫ്, 23-കാര- എല്‍ഡിഎഫ്, 24-നെല്ലൂന്നി-എല്‍ഡിഎഫ്, 25-ഇല്ലംഭാഗം- യുഡിഎഫ്, 26-മലക്കുതാഴെ-എല്‍ഡിഎഫ്, 27-എയര്‍പോര്‍ട്ട്-എല്‍ഡിഎഫ്, 28-മട്ടന്നൂര്‍-യുഡിഎഫ്, 29-ടൗണ്‍-യുഡിഎഫ്, 30-പാലോട്ടുപള്ളി-യുഡിഎഫ്, 31- മിനി നഗര്‍- യുഡിഎഫ്, 32-ഉത്തിയൂര്‍-എല്‍ഡിഎഫ്, 33-മരുതായി-യുഡിഎഫ്, 34-മേറ്റടി-യുഡിഎഫ്, 35-നാലങ്കേരി-എല്‍ഡിഎഫ്.