• മലയാളികള്‍ക്ക് ഇക്കുറി ഓണം ആഘോഷിക്കാന്‍, ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ഫാഷന്‍ സ്ഥാപനമായ ആജിയോ നൂതനമായൊരു ആശയവുമായി എത്തുന്നു.
• ‘കേരളം മാറിയോ’ എന്ന അടിക്കുറിപ്പോടെ പ്രമുഖ മ്യൂസിക് ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജ്, ചലച്ചിത്രതാരം കല്യാണി പ്രിയദര്‍ശന്‍ എന്നിവരുടെ സഹകരണത്തോടെ കേരളത്തിന്റെ പുരോഗമന യാത്രയെ ആസ്പദമാക്കിയുള്ള ഒരു ഉഗ്രന്‍ സംഗീത വിരുന്ന്.
• കേരളത്തിന്റെ ഏറ്റവും വലിയ ഉത്സവ സീസണില്‍ നാടിന്റെ തനിമയാര്‍ന്ന ഒരു അതുല്യ ശേഖരം ആജിയോ മലയാളികള്‍ക്കായി കാഴ്ച വെയ്ക്കുന്നു.
കൊല്ലം: എല്ലാ വര്‍ഷവും കേരളം ആഘോഷത്തോടെയുമാണ് ഓണക്കാലത്തെ വരവേല്‍ക്കുന്നത്. ഇത്തവണത്തെ ഓണത്തിന് പ്രത്യേകതകള്‍ ഏറെയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ഫാഷന്‍ ബ്രാന്‍ഡായ ആജിയോയും കേരളത്തിലെ ഏറ്റവും മികച്ച റോക്ക് ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജും ചേര്‍ന്ന് നിര്‍മ്മിച്ച സംഗീതശില്‍പ്പമായ ‘കേരളം മാറിയോ’ യ്ക്കൊപ്പം ദക്ഷിണേന്ത്യന്‍ സിനിമാലോകത്തിലെ പുതിയ മുഖമായ കല്യാണി പ്രിയദര്‍ശനും കൈകോര്‍ക്കുകയാണ്. പുതുമയും ഫാഷനും എല്ലാം ഒന്നിച്ച് ചേരുന്ന ഒരപൂര്‍വ്വ ദൃശ്യചാരുതയാണ് ഈ ഓണക്കാലത്ത് ആജിയോ കേരളത്തിലെത്തിക്കുന്നത്.
‘കേരളം മാറിയോ’ എന്ന ചോദ്യത്തിന് കേരളം മാറിക്കഴിഞ്ഞു എന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ തന്നെ ആജിയോ തയ്യാറായിക്കഴിഞ്ഞു എന്നതിന് അടിവരയിടുകയാണ് ഈ സംരംഭത്തിലൂടെ. കേരളത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ തലങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ തൊട്ടറിയാന്‍ ജനങ്ങളെ പ്രേരിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യലക്ഷ്യം.
കേരളത്തിലും ഇതര സംസ്ഥാനങ്ങളിലുമുള്ള എല്ലാ ചാനലുകളിലും 2.5 മിനിറ്റ് ദൈര്‍ഘ്യമുള്ള മ്യൂസിക് വീഡിയോയും 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടി.വി പരസ്യങ്ങളുമായി ഈ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്.
ഇതിലെ ഗാനവുമായി സമന്വയിപ്പിച്ച്, പരമ്പരാഗത കസവുകള്‍ക്കും മുണ്ടുകള്‍ക്കും ആധുനികമായ ചുവടുവെപ്പ് നല്‍കുന്ന ഒരു പുത്തന്‍ ഓണ ശേഖരം ആജിയോ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുകയാണ്. ആജിയോയുടെ ഓണശേഖരത്തില്‍ ഫ്യൂഷന്‍ വസ്ത്രങ്ങള്‍, പാശ്ചാത്യ വസ്ത്രങ്ങള്‍, പരമ്പരാഗത വസ്ത്രങ്ങള്‍, ഡെനിംസ്, അത്ലീഷര്‍, കാഷ്വല്‍സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി വിുപലമായ ശ്രേണി തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഒപ്പം, മികച്ച തരം വസ്ത്രങ്ങള്‍, സ്വര്‍ണ്ണ നാണയങ്ങള്‍, വാച്ചുകള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങി നിരവധി സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നു.
‘കേരളം മാറിയോ’ കാമ്പെയ്ന്‍ കേരളത്തിന്റെ സാംസ്‌കാരിക രംഗത്തെ പരീക്ഷണങ്ങളോടുള്ള ആദരവിന്റെ പ്രതീകമാണ്. പാരമ്പര്യവും ആധുനികതയും ഒത്ത് ചേരുന്ന മലയാളി സംസ്‌കാരത്തിന്റെ വികസന മുഖത്തിന് ഈ ഗാനം ആദരവ് അര്‍പ്പിക്കുന്നു. സംഗീതമോ കലയോ നൃത്തമോ ഫാഷനോ ഭാഷയോ മതമോ എന്തുമാകട്ടെ, കേരളം എന്നും ചലനാത്മകവും പരീക്ഷണാത്മകവുമാണ്. അഭിമാനത്തോടെ സര്‍ഗ്ഗാത്മകത, അഭിമാനത്തോടെ പാരമ്പര്യം, അഭിമാനത്തോടെ പുരോഗമനം ഇതാണ് അജിയോയുടെ മുദ്രാവാക്യം. മാറിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ സ്‌റ്റൈല്‍ പാര്‍ട്ണര്‍ ആയതില്‍ ആജിയോക്ക് അഭിമാനമാണുള്ളത്.