ഉപഭോക്താക്കളുടെ ആവശ്യാനുസരണം യുണിയന്‍ കോപില്‍ വിതരണം ചെയ്യുന്നത് ഏഴ് ടണ്‍ ഉയര്‍ന്ന നിലവാരമുള്ള മാംസ്യ ഉല്‍പ്പന്നങ്ങള്‍.
ദുബൈ: ദുബൈയിലെ യൂണിയന്‍ കോപിന്റെ വിവിധ ശാഖകളിലെ മാംസ്യ വിഭാഗത്തിലേക്ക് പ്രതിദിനം ഏഴ് ടണ്‍ ഫ്രഷ് ലോക്കല്‍, ഇറക്കുമതി മാംസ്യം വിതരണം ചെയ്യാറുള്ളതായി ഡോ. സുഹൈല്‍ അല്‍ ബസ്തകി വെളിപ്പെടുത്തി. മാംസ്യ സെക്ഷന്‍ പൂര്‍ണ ശേഷിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും കഴിഞ്ഞ വര്‍ഷം തുടങ്ങിയ പുതിയ ശാഖകളിലെ വിഭാഗങ്ങളും പ്രവര്‍ത്തനം തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വിതരണം ചെയ്യുന്ന പ്രാദേശിക, ഇറക്കുമതി മാംസ്യത്തിന്റെ അളവ് കൂട്ടിയതായും ഡോ. അല്‍ ബസ്തകി വ്യക്തമാക്കി.
ഓസ്‌ട്രേലിയന്‍, ഇന്ത്യന്‍, പാകിസ്ഥാനി, ബ്രസീലിയന്‍ മാംസ്യങ്ങള്‍ ഉള്‍പ്പെടെ 205 ടണ്‍ ലോക്കല്‍, ഇറക്കുമതി മാംസ്യമാണ് മാസം തോറും വിതരണം ചെയ്യുന്നത്. കോഓപ്പറേറ്റീവിലെ മാംസ്യ വിഭാഗം, മിന്‍സ്ഡ്, ചോപ്ഡ് മാംസ്യം, ബര്‍ഗറുകള്‍, സോസേജുകള്‍, മറ്റ് ഗ്രില്‍സ്, മിക്‌സ്ഡ് മീറ്റ് ആന്‍ഡ് ചിക്കന്‍ എന്നിവയടക്കം വിതരണം ചെയ്യുന്നതില്‍ പേരുകേട്ടതാണ്. ഉപഭോക്താക്കള്‍ക്ക് ഹമ്മസ്, സാലഡുകള്‍, റൈസ് എന്നിവയ്‌ക്കൊപ്പം വിളമ്പുന്നതിന് പുറമെയാണിത്.
ദുബൈയുടെ വിവിധ തന്ത്രപ്രധാന മേഖലകളില്‍ സ്ഥിതി ചെയ്യു്‌ന യൂണിയന്‍ കോപ് ശാഖകള്‍, കുടുംബങ്ങള്‍ക്കായുള്ള സവിശേഷമായ ഷോപ്പിങ് സ്ഥലങ്ങളിലൊന്നാണ്. എമിറാത്തികളുടെയും താമസക്കാരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഫ്രഷ് മാംസ്യം മിതമായ വിലയ്ക്കാണ് ഇവിടെ നല്‍കുന്നത്. 2022 തുടക്കത്തോടെ ആവശ്യക്കാരും വര്‍ധിച്ചു.
യൂണിയന്‍ കോപിന്റെ 19 ശാഖകളില്‍ ലഭ്യമാകുന്ന മാംസ്യ സെക്ഷന്‍, കോഓപ്പറേറ്റീവിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് യോജിക്കുന്ന രീതിയിലാണ് സേവനങ്ങള്‍ നല്‍കുന്നതെന്ന് ഡോ അല്‍ ബസ്തകി ചൂണ്ടിക്കാട്ടി. ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കുക മാത്രമല്ല, കട്ടിങ്, പാക്കേജിങ്, ഗ്രില്ലിങ് എന്നീ സൗകര്യങ്ങളും കര്‍ശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം ഇവിടെ നല്‍കപ്പെടുന്നുണ്ട്.