ലണ്ടൻ: റഷ്യക്കാർക്കുള്ള വിസ നിരോധനം എന്ന ആശയം യുകെ പ്രതിരോധ സെക്രട്ടറി ബെൻ വാലസ് സ്ഥിരീകരിച്ചു. എന്നാല്‍, വിസ നിരോധനത്തിനു പകരം വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
“വിസകളുടെ വ്യവസ്ഥകൾ കർശനമാക്കാൻ കഴിയുമെന്ന് ഞാൻ തീർച്ചയായും കരുതുന്നു. പക്ഷെ, പൂർണ്ണമായ നിരോധനം ശരിയായ വഴിയാണോ എന്ന് എനിക്ക് ഉറപ്പില്ല. ഇത് ആഭ്യന്തര സെക്രട്ടറി കൈകാര്യം ചെയ്യെണ്ട കാര്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു,” അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
റഷ്യ ക്രിമിയ ആക്രമിച്ച് ബലമായി പിടിച്ചടക്കിയ 2014 മുതലാണ് ഈ പ്രശ്നം ആരംഭിച്ചതെന്ന് താന്‍ വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. അതേസമയം ചില രാജ്യങ്ങൾ സാധാരണ നിലയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ അനുവദിച്ചു. ഉക്രെയ്നുമായുള്ള റഷ്യയുടെ നിരന്തരമായ സംഘർഷത്തിന് മറുപടിയായി, നിരവധി യൂറോപ്യൻ രാജ്യങ്ങൾ റഷ്യൻ ടൂറിസ്റ്റ് വിസകളിൽ പരിമിതികൾ നീട്ടിയിട്ടുണ്ട്.
റഷ്യൻ പൗരന്മാർക്ക് വിസ നൽകുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും ബിസിനസ്, വിനോദസഞ്ചാരം, കായികം അല്ലെങ്കിൽ സംസ്കാരം എന്നിവയ്ക്കുള്ള വിസയുള്ള റഷ്യൻ പൗരന്മാർക്ക് പ്രവേശനം നിഷേധിക്കുമെന്നും കഴിഞ്ഞ ആഴ്ച എസ്റ്റോണിയ പ്രഖ്യാപനം നടത്തിയിരുന്നു.
എന്നാല്‍, മറ്റു ഷെഞ്ചൻ രാജ്യങ്ങളിൽ നിന്നുള്ള വിസയുള്ള റഷ്യൻ പൗരന്മാർക്ക് അല്ലെങ്കിൽ ഇതിനകം ഷെങ്കൻ മേഖലയിൽ ഉള്ളവർക്ക് എസ്തോണിയയിൽ പ്രവേശിക്കാം.
ഫിൻലാൻഡ് വിസ നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. അതേസമയം ലിത്വാനിയ ഇതിനകം റഷ്യക്കാർക്ക് വിസയും താമസാനുമതിയും നൽകുന്നത് നിർത്തിവച്ചിരിക്കുകയാണ്.