ആവേശ കടലായി 12 മത് കനേഡിയന്‍ നെഹ്റു ട്രോഫി വള്ളം കളി (വീഡിയോ)

ബ്രാംപ്റ്റൺ: ഒരേ മനസ്സോടെ വിദേശികളും മലയാളികളും ഓളപരപ്പിൽ തുഴയെറിഞ്ഞു. കാണികളെ ആവേശത്തിൻ്റെ കൊടുമുടിയിലെത്തിച്ച് 12-ാംമത് കനേഡിയൻ നെഹ്റു ട്രോഫി മത്സരത്തിന്റെ ആദ്യപാദം സമാപിച്ചു.

ഫൈനല്‍ മത്സരങ്ങള്‍ മഴ മൂലം മാറ്റിവെയ്ക്കേണ്ടി വന്നതായും നടക്കാതെ പോയ മത്സരങ്ങള്‍ ഉടനടി നടത്താന്‍ ശ്രമിക്കുമെന്നും റേസ് കോര്‍ഡിനേറ്റര്‍ ഗോപകുമാര്‍ നായരും രെജിസ്ട്രേഷന്‍ കണ്‍വീവര്‍ ബിനു ജോഷ്വായും അറിയിച്ചു. . ആർപ്പുവിളികളും ആരവങ്ങളുമായി ഒരു ജലോത്സവ കാലം കടന്നു പോകുമ്പോൾ കനേഡിയൻ നെഹ്റു ട്രോഫി മത്സരം ലോകത്തുള്ള എല്ലാ ജലോത്സവ പ്രേമികള്‍ക്കും ഒന്നുപോലെ ആവേശം പകർന്നതായി സമാജം ജെനറല്‍ സെക്രട്ടറി ലത മേനോന്‍ പറഞ്ഞു. പുരുഷന്മാരുടെയും വനിതകളുടെയുമായി ഇരുപത്തി അഞ്ചിലധികം ടീമുകൾ മത്സരത്തില്‍ പങ്കെടുത്തതായി ഓര്‍ഗനൈസിങ് സെക്രട്ടറിമാരായ യോഗേഷ് ഗോപകുമാര്‍ സാജു തോമസ് തുടങ്ങിയവര്‍ അറിയിയിച്ചു.

ഈ വര്ഷം മുഖ്യാതിഥിയായി പങ്കെടുക്കേണ്ടായിരുന്ന പ്രമുഖ വ്യവസായി പത്മശ്രീ എം എ യൂസഫലി അദ്ദേഹം ദുബായില്‍ നിര്‍മ്മിച്ചു വെര്‍ച്ചുല്‍ ഫ്ലാഗ് ഓഫ് ചെയ്ത പതാക കഴിഞ്ഞ ദിവസം കാനഡയില്‍ എത്തുകയും ആ പതാകയെ രാജകീയമായി കനേഡിയന്‍ വീഥികളില്‍കൂടി കൂടി നിരവധി അനവധി കാറുകളുടെയും അശ്വരഥങ്ങളുടെയും അകമ്പടിയോടുകൂടി പ്രസിഡെന്‍റ് കുര്യൻ പ്രക്കാനം സമ്മേളനവേദിയില്‍ എത്തിച്ചതോടെ പ്രൊഫസേഴ്‌സ് ലെയിക്കിൽ മത്സരം മാത്രമല്ല കണികളും ആവേശത്തിന്റെ കൊടുമുടിയില്‍ ആയിന്ന് സമാജം വൈസ് പ്രസിഡെന്‍റ് ഷിബു ചെറിയാന്‍, രേണു ജിമ്മി എന്നിവര്‍ അറിയിച്ചു

കായലില്‍ മത്സരങ്ങള്‍ പുരോഗമിക്കവേതന്നെ കരയില്‍ കാണികളെ ആവേശ കൊടുമുടിയില്‍ എത്തിക്കാന്‍ വിവിധ കല പരിപാടികള്‍ സംഘാടക കണ്‍വീനര്‍ സണ്ണി കുന്നംപള്ളിയുടെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നതായി പി ആര്‍ വിഭാഗത്തിനുവേണ്ടി സഞ്ചയ മോഹന്‍, ടി വി എസ് തോമസ് ,ഷിബു കൂടല്‍ അരുണ്‍ ഓലേടത്ത്എന്നിവര്‍ അറിയിച്ചു.

2009 ല്‍ ആരംഭിച്ച ബ്രാംപ്ടന്‍ വള്ളംകളി ഇന്ന് ലോകത്തിന് മുന്പില്‍ പ്രവാസി മലയാളികളുടെ ആത്മാഭിമാനമായി മാറിയിരിക്കുന്നു. അടുത്ത വര്ഷം നടക്കുന്ന പതിമൂന്നാമത് കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി കാണുവാനായി പത്മശ്രീ ഡോ എം എ യൂസഫലി നേരിട്ടു കാനഡയില്‍ എത്തുമെന്നു ആറിയിച്ചിട്ടുണ്ടെന്നും ആദ്യമായി കാനഡയില്‍ എത്തുന്ന അദേഹത്തെ സ്വീകരിക്കാന്‍ വേണ്ട നടപടികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും പ്രസിഡെന്‍റ് ശ്രീ കുര്യന്‍ പ്രക്കാനം അറിയിച്ചു. കാനഡയിലെ ഫെഡറല്‍ ,പ്രൊവിന്‍സിയല്‍, സിറ്റി , പോലീസ് , ഫയര്‍ തുടങ്ങി എല്ലാ മേഘലയിലും ഉള്ളവര്‍ ഒന്നായി അംഗീകരിക്കുകയും ഈ വള്ളംകളിയുടെ ഭാഗമാകുകയും ചെയ്തു. വിവിധ രാജ്യകാരായ കാനഡയിലെ വിവിധ കമ്മുണിറ്റികളുടെ സാന്നിധ്യവും പങ്കാളിത്തവും കൊണ്ട് ഈ വള്ളംകളി അന്തരാഷ്ട്ര ശ്രദ്ധേതന്നെ നേടി.

ഉച്ചക്ക് പന്ത്രണ്ടു മണിയോടെ ആരംഭിച്ച ഉത്ഘാടന സമ്മേളത്തില്‍ കാനഡയിലെ നിരവധി നേതാക്കള്‍ പങ്കെടുത്തു. ബ്രാംടന്‍മേയര്‍ പാട്രിക് ബ്രൌണ്‍ ഈ വര്‍ഷത്തെ വള്ളംകളി ഉത്ഘാടനം നിര്‍വഹിച്ചു. ഒന്‍റാരിയൊ ട്രസ്റ്റീ ബോര്‍ഡ് പ്രസിഡെന്‍റ് പര്‍മീറ്റ് സിങ് സര്‍ക്കാരിയ, അമര്‍ജോത് സന്ധു എം പി പി , പോലീസ് ചീഫിന് വേണ്ടി ഇന്‍സ്പെക്റ്റര്‍ ധില്ലന്‍, കൌണ്‍സിലര്‍ റോവീന സന്തോസ്, മുഖ്യ സ്പോണ്‍സര്‍ മനോജ് കരാത്ത എന്നിവര്‍ പ്രസംഗിച്ചു സമാജം പ്രസിഡെന്‍റ് കുര്യന്‍ പ്രക്കാനം അധ്യക്ഷത വഹിച്ചു.ജെനറല്‍ സെക്രട്ടറി ലതാ മേനോന്‍ സ്വാഗതവും സെക്രട്ടറി സാജു തോമസ് നന്ദിയും പറഞ്ഞു.
കനേഡിയന്‍ സീനിയേര്‍സ് മന്ത്രി കമല്‍ ഖേര കനേഡിയന്‍ പതാകയും കുര്യന്‍ പ്രക്കാനം ഇന്‍ഡ്യന്‍ ദേശീയ പാതകയും ഉയര്‍ത്തി.

ഉച്ചതിരിഞ്ഞു നടത്തിയ ഇന്‍ഡ്യന്‍ സ്വതന്ത്രദിനാഘോഷവും ജലഘോഷയാത്രയും വര്‍ണ്ണാഭമായിരുന്നു . ഇന്‍ഡ്യന്‍ കോണ്‍സുല്‍ ജനറല്‍ അപൂര്‍വ്വ ശ്രീവാസ്തവ പതാക ഉയര്‍ത്തി അഭിവാദ്യം ചെയ്തു. ഇന്‍ഡ്യന്‍ കോണ്‍സില്‍ ജെനറല്‍ ശ്രീമതി അപൂര്‍വ്വ ശ്രീവാസ്തവയെത്തി ഫൈനല്‍ മത്സരങ്ങള്‍ വീക്ഷിച്ചു തുടര്‍ന്നു.

നേരത്തെ നടന്ന വെര്‍ച്ചല്‍ ഫ്ലാഗ് ഓഫ് പത്മശ്രീ ഡോ എം എ യൂസഫലി നിര്‍വഹിക്കുകയും ആലപ്പുഴ എം പി ആരീഫ്, ഗോകുലന്‍ ഗോപാലന്‍ ,ഹരിശ്രീ അശോകന്‍, പ്രശസ്ത സിനിമ സംവിധായകന്‍ മേജര്‍ രവി തുടങ്ങിയവര്‍ പങ്കെടുത്ത് ആശംസകള്‍ അറിയിക്കുകയും ചെയ്തതിരുന്നു.

കാണികളെ വിസ്മയിപ്പിച്ചുകൊണ്ടു ബ്രാംപ്ടന്‍ സിറ്റി മേയര്‍ പ്യാട്രിക് ബ്രൌണ്‍ന്റ്റെ നേതൃത്വത്തിൽ ഉള്ള ടീം രണ്ടാം തവണയാണ് കനേഡിയന്‍ നെഹ്രു ട്രോഫ്യ്ക്കുവേണ്ടി മത്സരത്തില്‍ തുഴ എറിഞ്ഞത്ത്തേന് ജിതിന്‍ പുത്തന്‍വീടില്‍ അറിയിച്ചു.

പോലീസിന്റെയും ഫയര്‍ ഫയര്‍ ഫോര്‍സിന്റെയും അടക്കം 20 പുരുഷ ടീംമുകള്‍ മത്സരത്തില്‍ പങ്കെടുത്തു വനിതകള്‍ക്കായുള്ള പ്രത്യേക മത്സരം തികച്ചും ആവേശം നിറഞ്ഞതായിരുന്നു. ആര് വനിതാ ടീംമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.

ലതാമേനോന്‍,ഗോപകുമാര്‍ നായര്‍,സണ്ണി കുന്നംപള്ളി,ബിനു ജോഷ്വ, ഷിബു ചെറിയാൻ, യോഗേഷ് ഗോപകുമാര്‍, സാജു തോമസ് ,ജോസഫ് പുന്നശ്ശേരിൽ, ജിതിന്‍ , അരുണ്‍ ഒലിയേടത്ത്, സഞ്ജയ് മുരളീ പണിക്കർ, ഷിബു കൂടല്‍ ,വിബി എബ്രഹാം, ഹരീ നാഥ് , ജീട്ടോ ജോസ്, ഡേവിസ് ഫെണാണ്ടസ്, ടി വി എസ് തോമസ്, രേണു ജിമ്മി ,ഷീല പുതുക്കേരിൽ, സീമ നായര്‍,നിവിന്‍ വില്‍ഫ്രെഡ്,ലിയോ ജോസെഫ്,,പ്രിറ്റി ജോണ്‍സണ്‍,വിവേക് കുട്ടി, ബെന്‍സോണ്‍ എന്നിവരുടെ നേതൃത്വത്തിൽ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

75 മത് സ്വതന്ത്രദിനാഘോഷം ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ശ്രേമതി അപൂര്‍വ്വ ശ്രീവാസ്തവയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു.ഇന്‍ഡ്യന്‍ പതാകകള്‍ വഹിച്ചു ഉള്ള ജലഘോഷയാത്രക്കുശേഷം ശ്രീമതി അപൂര്‍വ്വ ശ്രീവാസ്തവ ഇന്ത്യന്‍ പതാക ഉയര്‍ത്തി. തുടര്‍ന്നു നടന്ന മനുഷ്യ ചങ്ങലയില്‍ അന്നേകാര്‍ പങ്കാളികള്‍ ആയി

മനോജ് കരാത്ത ആയിരുന്നു വള്ളംകളിയുടെ മുഖ്യ സ്പോണ്‍സര്‍.. ബിന്ദു പ്രിജി ജയകുമാര്‍, ബിന്ദു കുനിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള തിരുവാതിര എവരുടെയും ശ്രദ്ധ പിടിച്ച് പറ്റി.കൈരളി ലണ്ടന്‍ യുവാക്കളുടെ ഗംഭീര മേളം പരിപാടിക്ക് കൊഴുപ്പ് നല്കി..പങ്കെടുത്ത എല്ലാ ടീമുകള്‍ക്കുംനന്ദി അറിയിക്കുന്നതായി രജിസ്ട്രാഷന്‍ കണ്‍വീനര്‍ ബിനി ജോഷ്വാ, റേസ് കണ്‍വീനര്‍ ഗോപകുമാര്‍ നായര്‍ ഈവെന്‍റ് മാനേജ്മെന്‍റ് കണ്‍വീനര്‍ സണ്ണി കുന്നംപ്പള്ളില്‍, പ്രോഗ്രാം കോര്‍ഡീനേറ്റര്‍ യോഗേഷ് ഗോപകുമാര്‍ ജിതിന്‍ അരുണ്‍ ഓലേടത്ത് എന്നിവര്‍ അറിയിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News