ന്യൂയോർക്ക്, ഓഗസ്റ്റ് 29: ഫോമായുടെ അന്താരാഷ്ട്ര കൺവെൻഷനോടനുബന്ധിച്ചു ഫോമാ കൾച്ചറൽ കമ്മിറ്റി ചെയർമാൻ ശ്രീ പൗലോസ് കുയിലാടന്റെ നേതൃത്വത്തിൽ നടത്തുന്ന ‘FSFF’ ‘ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ’ വന്ന ഹൃസ്വ സിനിമകൾ പ്രവാസി ചാനലിൽ ദിവസേന സംപ്രേക്ഷണം ചെയ്യുന്നു.
ഓഗസ്റ്റ് 29, 30, 31, സെപ്റ്റംബർ 1, 2 തീയതികളിൽ ന്യൂ യോർക്ക് ടൈം രാത്രി 9 മണിക്കാണ് ഇതിന്റെ സംപ്രേക്ഷണം എന്ന് പ്രവാസി ചാനലിന്റെ മാനേജിങ് ഡയറക്ടർ സുനിൽ ട്രൈസ്റ്റാർ അറിയിച്ചു. ഫോമായോടു സഹകരിച്ചു ഈ ടെലിഫിലിമുകൾ പ്രത്യേകമായി സംപ്രേക്ഷണം ചെയ്യാൻ പ്രവാസി ചാനലുമായി ധാരണയിൽ എത്താൻ സഹായിച്ച പൗലോസ് കുയിലാടനോടും, ഫോമാ സംഘടനാ ഭാരവാഹികളോടുമുള്ള നന്ദി ചാനലിന്റെ ഡിറെക്ടർസ് ആയ വർക്കി എബ്രഹാം, ബേബി ഊരാളിൽ , ജോൺ ടൈറ്റസ്, ജോയ് നേടിയകാലയിൽ എന്നിവർ പ്രത്യേകം അറിയിച്ചു.
15 ഓളം ഷോർട്ട് ഫിലിമുകൾ ആണ് മത്സരത്തിന് എത്തിയിട്ടുള്ളത് .ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാർക്ക് ട്രോഫിയും ക്യാഷ് അവാർഡും ഫോമയുടെ പ്രശസ്തി പത്രവും നൽകുന്നതായിരിക്കും ഷോർട്ട് ഫിലിമിലെ മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന അഭിനേതാക്കൾക്കും അതിലെ അണിയറ പ്രവർത്തകരായി പ്രവർത്തിക്കുന്ന ടെക്നിക്കൽ വിഭാഗത്തിലെ പ്രഗൽഭരായ വ്യക്തികളെയും കണ്ടുപിടിച്ച് പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നതായിരിക്കും.
കൂടാതെ ഫാമിലി ഓറിയന്റഡ് ആയിട്ട് കാഴ്ചവയ്ക്കുന്ന ഷോർട്ട് ഫിലിമുകൾക്ക് പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും. ഷോർട്ട് ഫിലിമിന്റെ വിജയികളെ ഫോമ മെക്സിക്കോയിൽ വച്ച് നടത്തുന്ന ഏഴാമത് കൺവെൻഷൻ വേദിയിൽ വെച്ച് പ്രഖ്യാപിക്കുന്നതാണ്. സിനിമാലോകത്ത് പ്രശസ്തരായിരിക്കും ഇതിൻറെ വിധികർത്താക്കൾ
ഇതിന്റെ സംഘാടകരായി പ്രവർത്തിക്കുന്നത് Poulose kuyiladan, Lenji Jacob, Senkurian Hosston, Dr:Jilsy, Binoob, Thomas, Acquin Sony, Jesse kuyiladan, Ashish Jayan, Aran
കൂടുതൽ വിവരങ്ങൾക്ക്: പൗലോസ് കുയിലാടൻ 1-407-462-0713 kuyiladan@gmail.com@Gmail.com.