ചിങ്ങം: നിങ്ങളുടെ ബുദ്ധിപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനായി ബൗദ്ധിക ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ നിങ്ങൾ ഇന്ന് താൽപര്യം കാണിക്കും. എന്നാൽ അത്തരം ചര്‍ച്ചകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കുടുംബാംഗങ്ങളുമായി മനസ് തുറന്ന് സംസാരിക്കും. ഇന്ന് സാമ്പത്തികനേട്ടം ഉണ്ടാകും. പക്ഷേ ദിവസത്തിന്റെ രണ്ടാം പകുതിയില്‍ ഓരോ ചുവടും സൂക്ഷിച്ച് വെക്കണം. സഹോദരന്മാരില് നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. ആത്മീയതയിലും ഇന്ന് നിങ്ങള്‍ നേട്ടങ്ങള്‍ കൈവരിക്കാം.
തുലാം: കോപം നിയന്ത്രിക്കണം. വാക്കുകൾ നിയന്ത്രിക്കുന്നതു കൊണ്ട് സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ നിങ്ങള്‍ വിജയിക്കും. നിയമപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ സൂക്ഷിക്കുക. ഇന്ന് ചെലവുകള്‍ വര്‍ധിക്കാൻ സാധ്യതയുണ്ട്. ശാരീരികവും മാനസികവുമായ ശാരീരികപരമായും അസ്വസ്ഥതകൾ നേരിടും. പക്ഷേ ഉച്ചക്ക് ശേഷം സന്തോഷം അനുഭവപ്പെടാം. സാമ്പത്തിക നേട്ടവും ഉണ്ടാകും.
വൃശ്ചികം: ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാന്‍ പറ്റിയ ശുഭദിനമാണ്. ഇന്ന് നിങ്ങളുടെ വരുമാനം വര്‍ധിക്കുകയും ബിസിനസ് അഭിവൃദ്ധിപ്പെടുകയും ചെയ്യും. സുഹൃത്തുക്കളുമായി ഉല്ലാസയാത്രകള്‍ക്ക് പോകാനിടയുണ്ട്. ദിവസത്തിന്റെ രണ്ടാം പകുതിയില്‍ നിങ്ങള്‍ കോപാകുലനാകാനിടയുണ്ട്. എന്നാല്‍ കഴിവതും അത്തരം പെരുമാറ്റം ഒഴിവാക്കുക. സുഹൃത്തുക്കളുമായുള്ള കലഹം കാരണം നിങ്ങള്‍ക്ക് മാനസികമായ അസ്വസ്ഥത അനുഭവപ്പെടും.
ധനു: ഇന്ന് നിങ്ങളുടെ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. ബിസിനസ് രംഗത്തും ഇന്ന് വിജയമുണ്ടാകും. ഓഫീസ് അന്തരീക്ഷം സൗഹാര്‍ദ്ദപരമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായി സ്ഥാനക്കയറ്റം ലഭിച്ചേക്കാം. നിങ്ങളുടെ കുടുംബവും ഇന്ന് സന്തുഷ്ടമായിരിക്കും. സുഹൃത്തുക്കളുമായി നല്ല ബന്ധമുണ്ടാകും. ഉല്ലാസയാത്രകള്‍ ആസൂത്രണം ചെയ്യാന്‍ ഇത് നല്ല സമയമാണ്. സാമ്പത്തിക നേട്ടങ്ങള്‍ക്കും ഇന്ന് സാധ്യത കാണുന്നു. ഇന്ന് നിങ്ങളുടെ മക്കളുമായി ബന്ധപ്പെട്ട നല്ല വാര്‍ത്തകള്‍ കേൾക്കും.
മകരം: വിദേശയാത്രകള്‍ക്ക് ആഗ്രഹിക്കുന്ന എല്ലവര്‍ക്കും ഇന്ന് നല്ല ദിവസമായിരിക്കും. മതപരമായ യാത്രകളില്‍ നിന്ന് ആത്മീയ സംതൃപ്തി ലഭിക്കും. കുടുംബാംഗങ്ങള്‍ ഇന്ന് ആഹ്ളാദകരമായ അവസ്ഥയിലായിരിക്കും. തൊഴില്‍പരമായി നിങ്ങള്‍ക്ക് നല്ല പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കഴിയും. മേലധികാരികള്‍ നിങ്ങളില്‍ പ്രവർത്തനമികവിൽ സന്തോഷം പ്രകടിപ്പിക്കും. സാമ്പത്തിക നേട്ടത്തോടൊപ്പം നിങ്ങളുടെ മാന്യതയും ഇന്ന് വര്‍ധിക്കും. അച്ഛനില്‍ നിന്ന് ഇന്ന് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൈവരും. കുടുംബത്തില്‍ തര്‍ക്കങ്ങളും കലഹങ്ങളും ഉണ്ടാകാനിടയുണ്ട്.
കുംഭം: ഇന്ന് പുതിയ പദ്ധതികൾ ആരംഭിക്കാൻ നല്ല ദിനമല്ല. ശരീരക്ഷമത കൈവരിക്കാന്‍ ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കണം. വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിച്ചാല്‍ നിരാശയും അനാവശ്യ തര്‍ക്കങ്ങളും ഒഴിവാക്കാം. ദിവസത്തിന്റെ രണ്ടാം പകുതിയില്‍ നിങ്ങള്‍ക്ക് കൂടുതല്‍ സന്തോഷം കൈവരും. നിങ്ങളുടെ ആരോഗ്യം ഇന്ന് മെച്ചപ്പെടും. മതപരമായ കാര്യങ്ങളിലും തീര്‍ത്ഥയാത്രകളിലും പങ്കെടുക്കാന്‍ സാധ്യതയുണ്ട്. സഹോദരങ്ങളില്‍ നിന്ന് നേട്ടമുണ്ടാകും. സാമ്പത്തിക ലാഭത്തിനും സാധ്യത കാണുന്നുണ്ട്.
മീനം: ബിസിനസിലെ പങ്കാളിത്തത്തില്‍ നിന്ന് നേട്ടമുണ്ടകും. പ്രിയപ്പെട്ടവരുമായുള്ള ഒരു ഉല്ലാസയാത്രയെ തുടര്‍ന്ന് നിങ്ങളുടെ മനസ് ഇന്ന് ഉന്മേഷഭരിതമാകും. പക്ഷേ, ഉച്ചക്കുശേഷം സാഹചര്യം പ്രതികൂലമായേക്കും. അതുകൊണ്ട് പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാതിരിക്കുക. യാത്ര ഒഴിവാക്കുക. കോപം നിയന്ത്രിക്കുക. കുടുംബാംഗങ്ങളുമായി സംഘര്‍ഷത്തിനും സാധ്യത.
മേടം: ബിസിനസുകാര്‍ക്ക് ഈ ദിവസം ലാഭകരമായിരിക്കും. സന്തോഷകരമായ കുടുംബാന്തരീക്ഷം നിങ്ങളുടെ മനസിന് ഉന്മേഷം പകരും. കുടുംബത്തില്‍ ആഹ്ളാദകരമായ ഒരു ചടങ്ങ് നടക്കാനിടയുണ്ട്. നിങ്ങളുടെ ശാരീരികാരോഗ്യം മെച്ചപ്പെടും. സാമൂഹ്യരംഗത്ത് പേരും പ്രശസ്തിയും കൈവരും. മാതാപിതാക്കളുമായുള്ള ബന്ധം സ്നേഹപൂര്‍ണമായിരിക്കും. ജീവിതപങ്കാളിയുമായുള്ള അടുപ്പം ഇന്ന് കൂടുതല്‍ വര്‍ധിക്കും.
ഇടവം: ബൗദ്ധിക ചര്‍ച്ചകളില്‍നിന്ന് ഇന്ന് വിട്ടുനില്‍ക്കുന്നതാണ് നല്ലത്. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് വിഷമതകള്‍ നിറഞ്ഞ ദിവസമാകും. മാനസിക അസ്വസ്ഥതകൾ നേരിടും. ഉദരസംബന്ധമായ അസുഖങ്ങളും ഇന്ന് പിടിപെടാം. എന്നാല്‍ ദിവസത്തിന്റെ രണ്ടാം പകുതി നിങ്ങള്‍ക്ക് ആശ്വാസകരമായിരിക്കും. ശരീരിക ബുദ്ധിമുട്ടുകളിൽ നിന്ന് മത്രമല്ല, മാനസിക പിരിമുറുക്കങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് മോചനം ലഭിക്കും. നിങ്ങളുടെ ജോലി അഭിനന്ദിക്കപ്പെടും. മാതാപിതാക്കളില്‍ നിന്ന് ഇന്ന് സന്തോഷം അനുഭവിക്കും.
മിഥുനം: ഇന്ന് ഊർജ്ജം ചോര്‍ന്നുപോയ പോലെ നിങ്ങള്‍ക്ക് അനുഭവപ്പെടും. നിങ്ങളുടെ കുടുംബാംഗങ്ങളുമായി ഇന്ന് കലഹത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്. സ്ഥാവര സ്വത്തുക്കളുടെ ഇടപാടിന്റെ കാര്യത്തില്‍ ഇന്ന് വളരെ ജാഗ്രത പുലര്‍ത്തണം. അപ്രതീക്ഷിത ചെലവുകള്‍ നേരിടും. തീവ്രമായ ബൗദ്ധിക ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കണം.
കര്‍ക്കടകം: ചിന്താശൂന്യമായ പ്രവൃത്തികള്‍ ഒഴിവാക്കണം. ഇന്ന് പ്രിയപ്പെട്ടവരെ കണ്ടുമുട്ടുന്നത് നിങ്ങള്‍ക്ക് സന്തോഷം പകരും. അവരുമായുള്ള നിങ്ങളുടെ ബന്ധം ഇന്ന് കൂടുതല്‍ ഊഷ്മളമാകും. നിങ്ങളുമായി കിടമത്സരം നടത്തുന്നവര്‍ക്കു മുന്നില്‍ ആത്മവിശ്വാസത്തോടെ നിലകൊള്ളുക. എന്നാല്‍ ദിവസത്തിന്റെ രണ്ടാം പകുതി ആയാസകരമായിരിക്കും. മാനസികവും ശാരീരികവുമായ ആരോഗ്യത്തില്‍ ശ്രദ്ധിക്കുക. അമ്മയുടെ ആരോഗ്യപ്രശ്നം ഇന്ന് നിങ്ങളെ അസ്വസ്ഥനാക്കും. സാമ്പത്തിക പ്രതിസന്ധികളേയും ഇന്ന് നേരിടേണ്ടിവരും.