കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മൂന്നാം പ്രതി കൃഷ്ണ പ്രസാദ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. കേസിലെ മറ്റൊരു പ്രതിയായ കോഴിക്കോട് ബേപ്പൂർ സ്വദേശി അബ്ദുൾ ഗഫൂര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
അതിനിടെ, ബേപ്പൂർ സ്വദേശി അബ്ദുൾ ഗഫൂർ ഉൾപ്പെടെയുള്ളവരെ ഒളിവിൽ കഴിയാന്‍ കോഴിക്കോട്ടെ ഗുണ്ടാ സംഘത്തലവൻ സഹായിച്ചതായി ജില്ലാ ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. പ്രതികളുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ തര്‍ക്കം പരിഹരിക്കാന്‍ ഈ ഗുണ്ടാനേതാവിനെ ഉപയോഗപ്പെടുത്താറുണ്ടെന്നും പറയുന്നു. മൈസൂരുവിലെ നാട്ടുവൈദ്യന്‍ ഷാബാ ഷരീഫ് കൊല്ലപ്പെട്ട കേസിലെ പ്രതിയുടെ വീടിന് കാവല്‍നിന്നത് ഈ ഗുണ്ടാത്തലവന്റെ സംഘമാണ്.
ബേപ്പൂർ സ്വദേശി അബ്ദുൾ ഗഫൂറിന്റെ സംഘത്തില്‍ പെട്ടതാണിയാള്‍. നഗരത്തിലെ പല സാമ്പത്തിക ഇടപാടുകളിലെ തർക്കങ്ങളിലും ഇടനിലക്കാരനായാണ് ഈ ഗുണ്ടാസംഘത്തലവന്‍ അറിയപ്പെടുന്നത്. ചില ഉന്നത ഉദ്യോഗസ്ഥരുമായും ഇയാൾക്ക് ബന്ധമുണ്ട്.