വാഷിംഗ്ടണ്‍: നിത്യസഹായ മാതാ സിറോമലബാർ പള്ളിയിൽ പ്രഥമ ഇടവക തിരുനാൾ അത്യന്തം ആഡംബര പൂർവം വിവിധ പരിപാടികളോടെ സെപ്റ്റംബർ 9,10, 11 തീയതികളിൽ നടത്തപ്പെടുന്നു.
ആഗസ്റ്റ് 31 ന് ആരംഭിച്ച ഒൻപതു ദിവസത്തെ നൊവേന സെപ്റ്റംബർ 8 ന് അവസാനിക്കും. 9 ന് വൈകുന്നേരം 6 മണിക്ക് വികാരി ഫാ. റോയി മൂലേച്ചാലിൽ കൊടിയേറ്റ് നടത്തുന്നതോടെ തിരുക്കർമ്മങ്ങൾ ആരംഭിക്കും. 6:30 ന് ഫാ. മാത്യു പുഞ്ചയിലിന്റെ പ്രധാന കാർമികത്വത്തിൽ എല്ലാ മരിച്ചവർക്കും വേണ്ടി വിശുദ്ധ കുർബാനയും പ്രാർത്ഥനയും തുടർന്ന് നേർച്ച സദ്യയും ഉണ്ടായിരിക്കും.
10 ശനിയാഴ്ച വൈകുന്നേരം 4:30ന് ഫാ. സിബി കൊച്ചീറ്റതോട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ പാട്ടുകുർബാനയോടെ പരിപാടികൾ ആരംഭിക്കും. തുടർന്ന് 6:30 ന് സ്നേഹവിരുന്ന്.
7:30 നു വാഷിംഗ്ടണ്‍ വോയ്സ് അവതരിപ്പിക്കുന്ന ഗാനമേളയും കലാഭവൻ ലാൽ, ജയൻ എന്നിവരുടെ മിമിക്സ് എന്നിവയും ഉണ്ടായിരിക്കുന്നതാണ്.
പ്രധാന തിരുനാൾ ദിനമായ 11-ാം തിയ്യതി ഞായറാഴ്ച രാവിലെ 9:30 ന് ചിക്കാഗോ രൂപത ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാനയും തുടർന്ന് ആഘോഷമായ തിരുനാൾ പ്രദിക്ഷണവും ഉണ്ടായിരിക്കും. 12:30 നു സ്നേഹവിരുന്നോടു കൂടി തിരുനാൾ അവസാനിക്കും. തിരുനാളിൽ പങ്കെടുക്കുവാൻ എല്ലാവരെയും ക്ഷണിക്കുന്നു.