ന്യൂജെഴ്സി: അമേരിക്കയിലെ ഇന്ത്യൻ നഴ്സുമാരുടെ ദേശീയ സംഘടനയായ നാഷണൽ അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക (NAINA) യുടെ എട്ടാമത് ദേശീയ വിദ്യാഭ്യാസ സമ്മേളനം ഒക്ടോബര്‍ 7, 8 തീയതികളിൽ (വെള്ളി, ശനി) ന്യൂജേഴ്‌സിയിൽ വച്ച് വിപുലമായ പരിപാടകളോടെ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നുവെന്ന് സംഘാടകർ അറിയിച്ചു. എഡിസണിലുള്ള ക്രൗൺ പ്ലാസ ഹോട്ടലിലാണ് സമ്മേളന വേദി ഒരുക്കിയിരിക്കുന്നത്. അമേരിക്കയിലുള്ള എല്ലാ ഇന്ത്യൻ നഴ്സ്മാരെയും നഴ്സിംഗ് വിദ്യാർത്ഥികളെയും ഒരു കുടകീഴിൽ കൊണ്ടുവരുവാനും അതോടൊപ്പം, നഴ്സിംഗ് മേഖലയിയിലും ആരോഗ്യരംഗത്തും ഉണ്ടായിട്ടുള്ള ശാസ്ത്രീയ നേട്ടങ്ങളും വളര്‍ച്ചയും കാലാനുസൃതമായി എല്ലാവരിലേക്കും പകർന്നു കൊടുക്കുവാനുമാണ് ഈ സമ്മേളനം മുൻതൂക്കം നൽകുന്നത്.
കോവിഡ് കാലത്ത് ജീവൻ പോലും പണയപ്പെടുത്തി മുൻനിരയിൽ സേവനം ചെയ്ത നഴ്‌സ്മാർക്ക് പരിഗണന നൽകേണ്ട ഏറ്റവും അനുയോജ്യമായ വിഷയമാണ് ഈ സമ്മേളനത്തിന്റെ ചിന്താവിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്.
“From Surviving to Thriving : Growth, Well being and Innovation”. ആരോഗ്യ രംഗത്തും നഴ്സിംഗ് മേഖലയിലും പ്രവർത്തിക്കുന്ന അമേരിക്കയിലെയും ഇന്ത്യയിലെയും പ്രമുഖർ നിരവധി സെഷനുകളിൽ ക്ലാസ്സുകൾ നയിക്കുന്നു എന്നത് ഈ സമ്മേളനത്തിന്റെ സവിശേഷതയാണെന്ന് സംഘാടകർ അറിയിച്ചു.
അമേരിക്കൻ നഴ്സസ് അസോസിയേഷൻ (ANA) പ്രസിഡന്റ് ഡോ. ഏണസ്റ്റ് ഗ്രാന്റ് മുഖ്യ പ്രഭാക്ഷണം നടത്തും. നൈന പ്രസിഡന്റ് ഡോ. ലിഡിയ ആൽബുഖർക്കിന്റെ മികവുറ്റ നേതൃപാടവത്തോടൊപ്പം, ഈ സമ്മേളനത്തിന്റെ ദേശീയ കൺവീനർമാരായ നൈന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അക്കാമ്മ കല്ലേൽ, അമേരിക്കൻ അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസസ് ന്യൂജേഴ്‌സി ചാപ്റ്റർ -2 (AAIN – NJ2) പ്രസിഡന്റ് ഉമാ മഹേശ്വരി വേണുഗോപാൽ എന്നിവർക്കൊപ്പം
NAINA – AAIN കമ്മിറ്റി അംഗങ്ങളും ഈ സമ്മേളനത്തിന്റെ ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. അറിവ് പകർന്നു കൊടുക്കുന്ന വേദിയെന്നതിനോടൊപ്പം കലാപരിപാടികളും അത്താഴ വിരുന്നും സമ്മേളനം മികവുറ്റതാക്കും.
സമ്മേളനത്തോടനുബന്ധിച്ച് സ്മരണികയുടെ പ്രകാശനവും ഉണ്ടായിരിക്കും. ഓഗസ്റ്റ് പകുതിയോടുകൂടി സമ്മേളനത്തിന്റെ രജിസ്‌ട്രേഷൻ പൂർത്തിയായതും, അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വളരെയധികം അംഗങ്ങൾ മുൻകൂട്ടി രജിസ്റ്റർ ചെയ്ത് അവരുടെ പങ്കാളിത്തം ഉറപ്പാക്കിയെന്നതും ശ്രദ്ധേയമാണെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: www.nainausa.org
അമേരിക്കൻ അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസസ് ന്യൂജേഴ്‌സി ചാപ്റ്റർ -2 (AAIN – NJ2) വൈസ് പ്രസിഡണ്ട് മോളി ജേക്കബ് അറിയിച്ചിതാണിത്.