ഉക്രേനിയൻ മൃഗശാലയിൽ നിന്ന് രക്ഷപ്പെട്ട ഒരു ചിമ്പാൻസിയെ മൃഗശാലാ സൂക്ഷിപ്പുകാരന്റെ ബൈക്കിൽ തിരികെ കൊണ്ടുവന്നു.
‘ചിച്ചി’ എന്ന് പേരിട്ടിരിക്കുന്ന ചിമ്പാൻസി തിങ്കളാഴ്ച ഖാർകിവ് സിറ്റി സെന്ററിൽ നിന്ന് രക്ഷപ്പെട്ട് അടുത്തുള്ള തെരുവുകളിലൂടെ നടന്ന് ഒരു പ്രാദേശിക പാർക്കിലേക്ക് കയറി അലഞ്ഞുതിരിയുകയായിരുന്നുവെന്ന് ഖാർകിവ് മൃഗശാലയിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
മൃഗപാലകർ ചിമ്പാന്‍സിയെ പിന്തുടർന്നിരുന്നു. മഴ പെയ്യാൻ തുടങ്ങിയപ്പോൾ ചിച്ചി ഒരു ജീവനക്കാരിയെ സമീപിച്ചു. മൃഗശാലാ സൂക്ഷിപ്പുകാരി ഒരു മഞ്ഞ നിറത്തിലുള്ള റെയിൻ കോട്ട് ഇട്ട് സൈക്കിളിന്റെ സീറ്റിലിരുത്തി അവളെ തിരികെ മൃഗശാലയിലേക്ക് കൊണ്ടുപോയി.
ചിമ്പുവിന്റെ ബൈക്ക് യാത്ര ദൃക്‌സാക്ഷികള്‍ക്ക് കൗതുകം പകര്‍ന്നു. അവരത് ക്യാമറകലില്‍ പകര്‍ത്തി.
റഷ്യൻ ഷെല്ലാക്രമണം അപകടകരമാം വിധം അടുത്ത് നിൽക്കുന്ന ഖാർകിവ് മേഖലയിലെ ഒരു ഔട്ട്ഡോർ മൃഗശാലയായ ഫെൽഡ്മാൻ ഇക്കോപാർക്കിൽ നിന്ന് റഷ്യൻ അധിനിവേശത്തെത്തുടര്‍ന്ന് നേരത്തെ ഒഴിപ്പിച്ച നിരവധി മൃഗങ്ങളിൽ ഒന്നാണ് ചിച്ചി. മൃഗശാല ഒഴിപ്പിക്കുന്നതിന് മുമ്പ് റഷ്യൻ ബോംബുകളുടെ ഫലമായി 100-ലധികം മൃഗങ്ങളും ഒന്നിലധികം ജീവനക്കാരും സന്നദ്ധപ്രവർത്തകരും മരണപ്പെട്ടിരുന്നു.