ദോഹ: ഖത്തറില്‍ വിജയം വരിച്ച മലയാളി സംരംഭകര്‍ക്ക് കേരള എന്‍ട്രപ്രണേര്‍സ് ക്‌ളബ്ബ് ഏര്‍പ്പെടുത്തിയ എക്‌സലന്‍സ് അവാര്‍ഡിന് ഈ മാസം 20 വരെ അപേക്ഷിക്കാമെന്ന് കെ.ഇ.സി. പ്രസിഡണ്ട് മുഹമ്മദ് ഷരീഫ് ചിറക്കല്‍ അറിയിച്ചു. മൈക്രോ , സ്‌മോള്‍ , മീഡിയം വിഭാഗങ്ങളിലായി വിജയം വരിച്ച മലയാളി പ്രവാസികളെ ആദരിക്കുകയും കൂടുതല്‍ ഉയരങ്ങളിലേക്കെത്തുവാന്‍ സഹായിക്കുകയുമാണ് അവാര്‍ഡ് ലക്ഷ്യം വെക്കുന്നത്.
ബിസിനസിലെ നൂതന ആശയങ്ങള്‍, ആരോഗ്യകരമായ വളര്‍ച്ച, കോവിഡ് പ്രതിസന്ധി നാളുകളിലൈ അതിജീവനം തുടങ്ങിയ മേഖലകളില്‍ മികവ് പുലര്‍ത്തുന്ന സംരംഭകരെയാണ് അവാര്‍ഡിന് പരിഗണിക്കുക. ഭക്ഷണം, നിര്‍മാണം, റിയല്‍ എസ്റ്റേറ്റ്, ട്രാന്‍സ്‌പോര്‍ട്ട്, ഗാര്‍മെന്റ്‌സ് ആന്റ് ഫൂട് വെയര്‍, ഹെല്‍ത്ത് ആന്റ് വെല്‍നസ്, ലോജിസ്റ്റിക്‌സ്,ഐ.ടി, മീഡിയ, കായികം തുടങ്ങി 14 മേഖലകളില്‍ നിന്ന് നോമിനേഷനിലൂടെയാണ് അവാര്‍ഡിന് അര്‍ഹരായവരെ കണ്ടെത്തുക.
സംരംഭകര്‍ക്ക് സ്വയം അപേക്ഷ സമര്‍പ്പിക്കുകയോ മറ്റാരെങ്കിലും മുഖേന നോമിനേഷന്‍ സമര്‍പ്പിക്കുകയോ ചെയ്യാം. www.kecqa.com എന്ന വെബ്‌സൈറ്റ് വഴിയോ https://docs.google.com/forms/d/1YsFUh_WPHOuKXw7GOT4ZnUqrSOMpDjzQWWSOpY_PvW0/edit എന്ന ഗൂഗിള്‍ ഫോം വഴിയോ അപേക്ഷ സമര്‍പ്പിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 77431473 എന്ന നമ്പറില്‍ ബന്ധപ്പെടാം.
ഖത്തറിലെ മലയാളി സംരംഭകരുടെ സമഗ്ര വളര്‍ച്ചക്കുതകുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് കെ.ഇ.സി.ആസൂത്രണം ചെയ്യുന്നതെന്ന് പ്രസിഡണ്ട് പറഞ്ഞു.
കേരളത്തിലെ വ്യവസായ വകുപ്പ് , സ്റ്റാര്‍ട്ടപ്പ് മിഷന്‍ തുടങ്ങിയവയിലെ പ്രഗല്‍ഭര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുക. ഒക്ടോബര്‍ ആദ്യവാരം ദോഹയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. അവാര്‍ഡ് ദാനത്തോടനുബന്ധിച്ച് ഖത്തറിലെ മലയാളി ചെറുകിട സംരംഭകരുടെ സംഗമവും കലാവിരുന്നുമൊരുക്കും. ഖത്തര്‍ വാണിജ്യ മന്ത്രാലയം പ്രതിനിധികള്‍, കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍, ബിസിനസ് പ്രമുഖര്‍ തുടങ്ങിയവര്‍ അവാര്‍ഡ് ദാനചടങ്ങില്‍ സംബന്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഷരീഫ് പറഞ്ഞു.