തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ മലയാളികൾക്ക് ഓണാശംസകൾ നേർന്നു. ഒരുതരത്തിലുള്ള അസമത്വവും ഇല്ലാതെ സാമൂഹിക ക്രമം കൈവരിക്കാനുള്ള ശ്രമങ്ങൾക്ക് ഊർജം പകരുന്ന ചിന്തയാണ് ഓണം മുന്നോട്ട് വെക്കുന്നത്. എല്ലാ ഭിന്നതകൾക്കും അതീതമായി ഒന്നിക്കാന്‍ കഴിയട്ടേ എന്നും മുഖ്യമന്ത്രി ആശംസിച്ചു.
മുഖ്യമന്ത്രിയുടെ ഓണാംശസ: ഭേദചിന്തകള്‍ക്ക് അതീതമായ മനുഷ്യ മനസുകളുടെ ഒരുമ വിളംബരം ചെയ്യുന്ന സങ്കല്‍പ്പമാണ് ഓണത്തിന്റേത്. സമൃദ്ധിയുടെയും ഐശ്യത്തിന്റെയും സമാധാനത്തിന്റെയും സ്വപ്നങ്ങളുടെ സാക്ഷാത്കാരമായാണ് മലയാളി ഓണത്തെ കാണുന്നത്. ഒരുവിധത്തിലുള്ള അസമത്വം ഇല്ലാത്തതും, മനുഷ്യരെല്ലാം തുല്യരായി പുലരേണ്ടതുമായ ഒരു കാലം ഉണ്ടായിരുന്നുവെന്ന് ഓണ സങ്കല്‍പ്പം നമ്മോടു പറയുന്നു.
“ഭാവിയിൽ സമാനമായ ഒരു സാമൂഹിക ക്രമം കൈവരിക്കാനുള്ള ശ്രമങ്ങൾക്ക് ഊർജം പകരുന്ന ചിന്തയാണിത്. അതുകൊണ്ട് എല്ലാ വേർതിരിവുകൾക്കും അതീതമായി ഒത്തുചേരാനും ഓണത്തെ സ്വീകരിക്കാനും നമുക്ക് കഴിയണം. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഐശ്വര്യപൂർണമായ ഓണം ഉണ്ടാകട്ടെയെന്ന് ഹൃദയപൂര്‍വ്വം ആശംസിക്കുന്നു,” മുഖ്യമന്ത്രി പറഞ്ഞു.