ഓണ നിലാവ് (കവിത): കെ. ബാലകൃഷ്ണ പിള്ള

ഓണത്തിന് വാര്യത്ത് വാല്യക്കാർ ചെന്നപ്പോൾ
വാര്യത്തെ അദ്ദേഹം ചേന നൽകി
ചേനയുമായവർ ചാലയിൽ പോയി വിറ്റു
ചേലൊത്ത ഓണക്കോടി വാങ്ങി
ചേലൊത്ത ഓണക്കോടി വാങ്ങി

കോടിയുടുത്തവർ കുന്നംകുളം പോയി
ഓണത്തല്ലും നടത്തി …
ഉശിരൻ ഓണത്തല്ലും നടത്തി
കുടമാളൂർ ചെന്നിട്ട് പൂക്കളം കണ്ട്
കട്ടപ്പനപ്പോയി വടംവലി കണ്ട് പുലികളി
കണ്ടങ്ങുറിയടി കണ്ട്
തലപ്പന്തു കളിയും കണ്ടു
തലപ്പന്തു കളിയും കണ്ടു

ചിങ്ങമൊരുങ്ങി അണിഞ്ഞു നിൽക്കുന്നത്
മന്നനു വേണ്ടിയല്ലേ
മാവേലി മന്നനു വേണ്ടിയല്ലേ
വണ്ണാത്തി പുള്ളിറങ്ങി
കിലുകിലെ പാടുന്നു വാലാട്ടുന്നു
വണ്ണാത്തി പുള്ളിറങ്ങി
കിലുകിലെ പാടുന്നു വാലാട്ടുന്നു

പാടത്തു തത്തമ്മ നെൽക്കതിർ കൊയ്യുന്നു
കൊത്തിക്കൊറിക്കുന്നു
കൊത്തിക്കൊറിക്കുന്നു
ഓണത്തുമ്പി വന്നു മൂളിപ്പാട്ടും പാടി
മുറ്റത്തെ തെറ്റിയിൽ പാറി നിന്നു
മുറ്റത്തെ തെറ്റിയിൽ പാറി നിന്നു

വൈക്കത്തുകാരുടെ തുമ്പി തുള്ളിക്കളി
കെങ്കേമമാണെന്നു കേട്ടിട്ടുണ്ട്
കെങ്കേമമാണെന്നു കേട്ടിട്ടുണ്ട്
തൃക്കാക്കരക്കാർ അപ്പന് പ്രിയമുള്ള
തുമ്പപൂവിട്ടു കളം വരച്ചു
തുമ്പപൂവിട്ടു കളം വരച്ചു

ആലപ്പുഴക്കാർ പുന്നമടയിൽ
ചുണ്ടനെയിട്ടു പറ പറത്തി
ചുണ്ടനെയിട്ടു പറ പറത്തി
പ്രായിക്കരക്കാരോണപ്പാട്ടും പാടി
ആറന്മുളക്ക് തുഴയെറിഞ്ഞു അങ്ങു
ആറന്മുളക്ക് തുഴയെറിഞ്ഞു

വഞ്ചിപ്പൂ പൊട്ടിച്ചു തിരുവിൽവാ മലകേറി
രാമനെ കണ്ട് നിന്നു നാട്ടാര്
രാമനെ കണ്ട് നിന്നു
നിളയിലെ താമര മൊട്ടുകൾക്കെല്ലാം
ഓണനിലാവിലിതെന്തു ഭംഗി
നിളയിലെ താമര മൊട്ടുകൾക്കെല്ലാം
ഓണനിലാവിലിതെന്തു ഭംഗി

ഓണം കേറാമൂലയല്ലെന്റെ നാട്
തിക്കും തിരക്കുമാണെ എവിടെയും
തിക്കും തിരക്കുമാണെ
താളവും മേളവും കൂട്ടിനുണ്ട്
സമ്മാന പെരുമഴ കടയിലുണ്ട്
സമ്മാന പെരുമഴ കടയിലുണ്ട്

ഓണത്തിനായുള്ള കാത്തിരിപ്പൂ തന്നെ
എന്തൊരാമോദമാണ് നമുക്ക്
എന്തൊരാമോദമാണ്
ഈ മലയാള നാടിന്റെ പൊന്നോണ നാള്
ഒന്നിച്ചു കൊണ്ടാടിടാം നമുക്ക്
ഒന്നിച്ചു കൊണ്ടാടിടാം

++++++++++++++++++
കെ. ബാലകൃഷ്ണ പിള്ള

കൊല്ലം ജില്ലയിലെ പോരുവഴി എന്ന കൊച്ചു ഗ്രാമത്തിൽ നിന്നും വളർന്നു വരുന്ന ഒരുകലാകാരൻ. കവിതാ രചനയും പാട്ടും ഇഷ്ട വിനോദം.

Print Friendly, PDF & Email

One Thought to “ഓണ നിലാവ് (കവിത): കെ. ബാലകൃഷ്ണ പിള്ള”

  1. Sreelekshmi

    Valare nannayittundu . Veendum ezhuthuka.
    Aasamsakal

Leave a Comment

More News