ഇസ്ലാമാബാദ്: കോടതിയലക്ഷ്യ കേസിൽ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ (ഐഎച്ച്‌സി) നിരുപാധികം മാപ്പ് പറഞ്ഞു ഗിൽജിത്-ബാൾട്ടിസ്ഥാൻ മുൻ ചീഫ് ജഡ്ജി ഡോ. റാണ മുഹമ്മദ് ഷമീം.
ഷെരീഫ് കുടുംബത്തിനെതിരായ കേസിനെ സ്വാധീനിക്കാൻ പാക്കിസ്താന്‍ മുൻ ചീഫ് ജസ്റ്റിസ് (സിജെപി) സാഖിബ് നസീർ ശ്രമിച്ചുവെന്നാരോപിച്ചതിനാണ് അദ്ദേഹം മാപ്പു പറഞ്ഞത്. ജഡ്ജിയുടെ പേര് തെറ്റായി എഴുതിയെന്ന് മുൻ ചീഫ് ജഡ്ജി മാപ്പപേക്ഷയിൽ കുറിച്ചു.
“ഞാൻ ഈ ഗുരുതരമായ തെറ്റ് ചെയ്തു, അതിൽ ഞാൻ ഇപ്പോൾ ഖേദം പ്രകടിപ്പിക്കുകയും നിരുപാധികം മാപ്പ് പറയുകയും ചെയ്യുന്നു,” മുൻ ചീഫ് ജഡ്ജി തുടർന്നു.
മെയ് മാസത്തിൽ റാണ ഷമി തന്റെ തനിക്കെതിരെയുള്ള കുറ്റാരോപണത്തെ ഇസ്‌ലാമാബാദ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരുന്നു.