ഹൂസ്റ്റൺ: കോഴിക്കോട് കല്ലാനോട് കലമറ്റത്തിൽ പരേതരായ ഉലഹന്നാന്റെയും (റിട്ട. കെഎസ്ഇബി എഞ്ചിനീയർ, കക്കയം) ത്രേസ്യാമ്മയുടെയും (റിട്ട. ടീച്ചർ, കല്ലാനോട് എൽപി സ്കൂൾ) മകൻ ജോബി ജോൺ (48) ഹൂസ്റ്റണിൽ നിര്യാതനായി. കോഴിക്കോട് കൂടരഞ്ഞി പ്ലാത്തോട്ടത്തിൽ സിമിയാണ് ഭാര്യ.
മക്കൾ: അശ്വിൻ, ഐലിൻ, ആരോൺ (മൂവരും ഹൂസ്റ്റണിൽ വിദ്യാർത്ഥികൾ).
സഹോദരങ്ങൾ: ഷാജി ജോൺ (ബാംഗ്ലൂർ), വിനോദ് ജോൺ കല്ലാനോട്, ആനി മെർലിൻ (ഓസ്ട്രേലിയ).
പരേതൻ മിസ്സോറി സിറ്റി സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക്ക് ഫൊറോനാ ഇടവകാംഗമാണ്.
സംസ്കാരം ഹൂസ്റ്റണിൽ പിന്നീട് നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: സിബി കുര്യൻ 619 677 0181, രഞ്ജിത് സെബാസ്റ്റ്യൻ 832 715 1120.