ഹൂസ്‌റ്റൻ: പ്രഥമ ശ്ലൈഹീക സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായ്ക്ക് ഹൂസ്‌റ്റൻ ഇൻറ്റർനാഷനൽ എയർപോർട്ടിൽ സ്വീകരണം നൽകി.
മൂന്ന് ദിവസത്തെ ഹ്രസ്വ സന്ദർശനത്തിനായി ഹൂസ്റ്റണിൽ എത്തിച്ചേർന്ന പരിശുദ്ധ കാതോലിക്ക ബാവായെയും സംഘത്തെയും ഭദ്രാസന സഹായ മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോ. സഖറിയ മാർ അപ്രേം മെത്രാപോലീത്ത, ഓർത്തോഡോക്സ് വൈദീക സെമ്മിനാരി പ്രിൻസിപ്പാൾ ഫാ. ഡോ. റെജി മാത്യൂസ്,ഫാ.തമ്പാൻ വർഗ്ഗീസ്, ഫാ.മാത്തുക്കുട്ടി, ഭദ്രാസന സെക്രട്ടറി ഫാ.മാത്യൂസ് ജോർജ്ജ്, സെന്റ് തോമസ് ഓർത്തോഡക്‌സ് കത്തീണ്ട്രൽ സഹവികാരി ഫാ.രാജേഷ് ജോൺ, മുൻ ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഫാ. ബിനു മാത്യൂസ്, ഫാ.നൈനാൻ ജോർജ്ജ്, ഫാ.അലക്‌സാണ്ടർ ജെ. കുര്യൻ, സെന്റ് മേരീസ് ഓർത്തോഡക്‌സ് ഇടവക വികാരി ഫാ. ജോൺസൺ പുഞ്ചക്കോണം, ഭദ്രാസന കൗൺസിൽ അംഗങ്ങളായ മിസ്റ്റർ.പ്ര സാദ് ജോൺ, മിസ്റ്റർ. ജൈസൺ തോമസ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
തുടർന്ന് ഹൂസ്റ്റൺ ബീസിലിയിലുള്ള ഊർശലേം അരമനയിൽ എത്തിച്ചേർന്ന പരിശുദ്ധ കാതോലിക്കാ ബാവയെയും സംഘത്തെയും അരമന മാനേജർ സക്കറിയാ റംമ്പാൻ, സെന്റ് തോമസ് ഓർത്തോഡക്‌സ് കത്തീണ്ട്രൽ വികാരി ഫാ. പി എം. ചെറിയാൻ, ഫാ.സി.ജി തോമസ്, ഫാ. എബി ചാക്കോ, സെന്റ് ഗ്രിഗോറിയോസ് ഓർത്തോഡക്‌സ് ഇടവക വികാരിഫാ. വർഗീസ് തോമസ്, തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. നാളെ രാവിലെ 8 മണിക്ക് ഹൂസ്റ്റൺ ബീസിലിയിലുള്ള ഊർശലേം അരമന ചാപ്പലിൽ നടക്കുന്ന പ്രഭാത നമസ്കാരവും വിശുദ്ധ കുർബാനയും പരിശുദ്ധ കാതോലിക്കാ ബാവ പ്രധാന കാർമികത്വം വഹിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. ജോൺസൺ പുഞ്ചകൊണം 770-310-9050