തിരുവനന്തപുരം: താൻ നിശബ്ദയാണെന്ന മാധ്യമ വാർത്ത നിഷേധിച്ച് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്.
“ഞാൻ മിണ്ടാതിരിക്കുകയാണെന്ന് പറയുന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. മിണ്ടാതിരുന്നിട്ടില്ല. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണ പുരോഗതിയിൽ സന്തോഷമുണ്ട്,” സ്വപ്ന സുരേഷ് പറഞ്ഞു.
ഈ വർഷം ജൂണിലാണ് വിമാനത്താവളം വഴി സ്വർണവും കറൻസികളും കടത്തിയതിൽ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയ്ക്കും മകൾക്കും പങ്കുണ്ടെന്ന് സ്വപ്ന മാധ്യമങ്ങളിൽ വന്നതും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതും. ദിവസങ്ങളോളം മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന അവര്‍ പെട്ടെന്ന് നിശബ്ദയായതാണ് മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചത്.
“എനിക്കും സുഹൃത്ത് സരിത്തിനും ബംഗളൂരുവിൽ ജോലി ലഭിച്ചു. എനിക്ക് അത് ലഭിക്കാതിരിക്കാൻ കേരള പോലീസ് പരമാവധി ശ്രമിച്ചു. പക്ഷേ, കർണാടക പോലീസ് ഞങ്ങളെ സഹായിച്ചു. എനിക്ക് എന്റെ പുതിയ ജോലിയില്‍ ചേരാന്‍ ഞാൻ കോടതിയെ സമീപിക്കും,” സ്വപ്ന കൂട്ടിച്ചേർത്തു.
2020 ജൂലൈയിൽ അറസ്റ്റിലായതിന് ശേഷം ഒരു വർഷത്തിലേറെയായി ജയിലിൽ കിടന്നതിന് ശേഷം ജാമ്യത്തിലാണ് ഇപ്പോൾ സ്വപ്ന സുരേഷ്.