ന്യൂജെഴ്സി: വര്‍ത്തമാനങ്ങളില്‍ പി.ടി ചാക്കോച്ചായന്‍ തന്റെ എഴുത്തിന്റെയും വായനയുടെയും ആദ്യ കാലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയി എയര്‍ഫോഴ്‌സ്ന്റെയും, മലേഷ്യയുടെയും അമേരിക്കയുടെയും കഥ കേള്‍പ്പിക്കാന്‍ ‘അമ്മ’യുടെ പ്രിയ സംഘാടകന്‍ എന്ന നിലയില്‍ വളര്‍ത്തിയെടുത്ത സുവര്‍ണകാലം. അച്ചന്‍കോവിലാറ്റിലെ മഴയുടെ തണുപ്പും തുടിപ്പും അനുഭവിച്ചു പുസ്തകത്താളുകളില്‍ ഓര്‍മ്മകളില്‍ ഒളിപ്പിച്ച കാലം. ഒരു ഗൃഹാതുരതയുമായി ഓര്‍മ്മകള്‍ ചാക്കോച്ചായന്‍ പങ്കുവെക്കുകയാണ്.
ഒരു സമൂഹത്തിന്റെ പ്രാര്‍ത്ഥന എന്നോടൊപ്പമുണ്ടായിരുന്ന 2 മാസക്കാലം ഇക്കഴിഞ്ഞയിടെ ആശുപത്രിയില്‍ ആയിരുന്നു. മോളിയെ വിവാഹം ചെയ്തിട്ട് 63 വര്‍ഷങ്ങളായി. അന്നും, ഇന്നും, എപ്പോഴും തുണയായി കൂടെ. ആദ്യം പെണ്ണു കാണാന്‍ അന്നത്തെ ആലോചന പെണ്ണ് വേണ്ട, ഊണു വേണം. മോളിയെ കണ്ടപ്പോള്‍ പെണ്ണു വേണം ഊണ് വേണ്ട എന്നായി. പിറന്ന നാടിനോടുള്ള സ്‌നേഹം ഇപ്പോഴും മനസ്സിലുണ്ട്. പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ ആണ് ഇഷ്ടം
42 വര്‍ഷം മലേഷ്യയില്‍ ആരുടേയും മുമ്പില്‍ ആളായിട്ടില്ല. ഇനി ആളാവുകയും ഇല്ല. എല്ലാം ചിട്ടയായി ചെയ്യണം എന്നേയുള്ളൂ. ജഗതി ശ്രീകുമാര്‍, തിക്കുറിശി, ജയറാം, പാര്‍വതി തുടങ്ങി ഒട്ടേറെ പേരെ സല്‍ക്കരിച്ചിട്ടുണ്ട്. എല്ലാ ആദരങ്ങള്‍ക്കും നന്ദി. പ്രിയ ചാക്കോച്ചായന്‍ പറഞ്ഞവസാനിപ്പിച്ചു. വാറനിലുള്ള അരോമ റസ്റ്റോറന്റില്‍ ഫൈനാര്‍ട്‌സ് മലയാളത്തിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന തന്റെ 90മത് ജന്മദിനം ആഘോഷ ചടങ്ങുകളില്‍ സംസാരിക്കുകയായിരുന്നു പി ടി ചാക്കോ (മലേഷ്യ)
ന്യൂജേഴ്‌സിയിലെ തന്റെ സമൂഹത്തിന്റെ മുന്നില്‍ പ്രഗല്‍ഭരായവര്‍ പങ്കെടുത്തു. ഫൊക്കാനയുടെ വൈസ് പ്രസിഡണ്ട് ആയിരുന്ന തോമസ് തോമസ് പറഞ്ഞു ചാക്കോച്ചായനു കിട്ടിയിരിക്കുന്നത് ദൈവീകദാനം. സ്വന്തം ജീവിതം കലയ്ക്കു വേണ്ടി മാറ്റി വെച്ചു. സഹധര്‍മ്മിണിയിലൂടെ സഹായവും സഹവര്‍ത്തിത്വവും ദൈവാനുഗ്രഹം ഉണ്ടാകട്ടെ,ആയുരാരോഗ്യ സമ്പല്‍സമൃദ്ധിയും .
ഹോമയുടെ പ്രസിഡണ്ട് ആയിരുന്ന അനിയന്‍ ജോര്‍ജിനും ചാക്കോച്ചനെ പറ്റി സംസാരിക്കുമ്പോള്‍ നാവേറെ. ഫൈന്‍ ആര്‍ട്‌സിന്റെ ജനറല്‍ സെക്രട്ടറി ആയിരുന്ന അനിയന്‍ പറഞ്ഞു ഞാന്‍ ധൂര്‍ത്തു പുത്രനെപോലെ തിരിച്ചു വരുന്നു. വളരെ കര്‍ക്കശക്കാരനായ ചാക്കോച്ചന്‍ ഒരു പച്ചയായ മനുഷ്യന്‍, സമയം പാലിക്കുന്നതില്‍ വളരെ കൃത്യത.
മിത്രാസ് രാജന്‍ പറഞ്ഞു, മിത്രാസിന്റെ വളര്‍ച്ചക്ക് കാരണം ചാക്കോച്ചന്റെ മികവുറ്റ കഴിവുകൊണ്ട് മാത്രം 2015 ല്‍ ചാക്കോച്ചനെ ഓര്‍ണര്‍ ചെയ്തു.
ചാക്കോച്ചന്റെ സന്തതസഹചാരിയായ ജോസ് കാഞ്ഞിരപ്പള്ളിക്കും പറയാനേറേ. അഭിനന്ദനങ്ങളും ആശീര്‍വാദവും വാചാലത ഒന്നുമില്ലാതെ നേരുന്നു. ആദ്യമായി കാണുന്നത് 1996 ല്‍ കാഞ്ചിന്റെ ജെ.എം രാജുവിനെ ഗാനമേളയില്‍ നൂറാം ജന്മദിനം ആഘോഷിക്കുവാന്‍ പത്തുവര്‍ഷം കഴിഞ്ഞ് വരാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ഫൈന്‍ ആര്‍ട്‌സിന്റെ മുന്‍ പ്രസിഡണ്ട് കൂടിയായ ഉണ്ണികൃഷ്ണന്‍ നായര്‍ക്കും പറയാനേറെ. തൊണ്ണൂറാം ജന്മദിനത്തില്‍ പങ്കെടുക്കുവാന്‍ സാധിച്ചതിലുള്ള സന്തോഷം പങ്കുവെച്ചു. സകലകലാവല്ലഭന്‍ ആയ ചാക്കോച്ചന് എല്ലാ ഭാവുകങ്ങളും നേരുകയും ചെയ്യുന്നു .
ഫൈന്‍ ആര്‍ട്‌സ് മലയാളം ഒക്ടോബര്‍ 18- ന് അവതരിപ്പിക്കുന്ന ‘നിഴലാട്ടം’ നാടകത്തിന്റെ വി.വി.ഐ.പി പാസ് എടുത്തു സംഘടനയെ പ്രോത്സാഹിപ്പിക്കുന്ന ദിലീപ് വര്‍ഗീസ് ചാക്കോച്ചന് ചെക്ക് കൈമാറുകയും ചെയ്തു. ഫൈന്‍ ആര്‍ട്‌സ് മലയാളം സെക്രട്ടറി ടീനോ തോമസ് ഗാനമാലപിച്ചു.
പ്രസിഡണ്ട് ജോണ്‍ (ക്രിസ്റ്റി) സഖറിയയും ടീനോ തോമസും ചേര്‍ന്ന് മെമന്റോ കൈമാറി. ട്രഷറര്‍ എഡിസണ്‍ എബ്രഹാം എടുത്തു കൊടുത്ത പൊന്നാട ജോസ് കാഞ്ഞിരപ്പള്ളിയും ഷൈനി എബ്രഹാമും ചേര്‍ന്ന് ചാക്കോച്ചനെ അണിയിച്ചു തുടര്‍ന്ന് എഡിസണ്‍ എബ്രഹാം അവതരിപ്പിച്ച മാജിക് ഷോ അരങ്ങേറി
പിന്നീട് പി ടി ചാക്കോ (മലേഷ്യ)യുടെ മറുപടി പ്രസംഗവും കേക്ക് മുറിക്കല്‍ ചടങ്ങും നടന്നു. പ്രസിഡന്റിന്റെ നന്ദി പ്രകാശന ചടങ്ങില്‍ കഴിഞ്ഞ 25 വര്‍ഷങ്ങളായി ചാക്കോച്ചനെ അടുത്തറിയാവുന്ന ജോണ്‍ (ക്രിസ്റ്റി) സഖറിയാ എല്ലാ ആര്‍ട്ടിസ്റ്റുകളുടെയും ആദരവ് ഒരിക്കല്‍ കൂടി ഏറ്റുപറഞ്ഞു. സഹധര്‍മ്മിണി ആയ സജിനി സഖറിയായും ഫൈനാര്‍ട്‌സിലൂടെ മലയാള സിനിമയിലേക്കും സീരിയലുകളിലേക്കും ഉള്ള എന്‍ട്രി ഒരുക്കിയത് നന്ദി പറയുകയും ചെയ്തു.
അരോമ റസ്റ്റോറന്റ് ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും ആസ്വദിച്ചാണ് ഫൈനാര്‍ട്‌സ് അംഗങ്ങള്‍ മടങ്ങിയത്.
ലോക മനസാക്ഷിയെ ഞെട്ടിച്ച 9/11 ദുരന്തം കഴിഞ്ഞു 21 വര്‍ഷവും ആറു ദിവസവും കഴിഞ്ഞു പോയതും ഫൈനാര്‍ട്‌സ് മലയാളത്തിന്റെ എല്ലാമെല്ലാമായിരുന്ന ജോസ് കുറ്റോലമത്തിനും അശ്രുപൂജകള്‍ അര്‍പ്പിച്ച ശേഷമാണ് യോഗം തുടങ്ങിയത്.
കൊച്ചിന്‍ ഷാജി (എഡ്വേഡ്), ജോസ് കുട്ടി വലിയങ്കുല്‍, റോയി മാത്യു/റീനാ മാത്യു, ജിജി എബ്രഹാം/ബെന്നി എബ്രഹാം, റെജി കൊച്ചുമ്മന്‍/റെനി കൊച്ചുമ്മന്‍, ജോര്‍ജ് മുണ്ടന്‍ചിറ, സണ്ണി റാന്നി, വത്സല ഉണ്ണികൃഷ്ണന്‍, കുഞ്ഞുമോള്‍ വര്‍ഗീസ്, ഡെയ്‌സി തോമസ്, കുര്യന്‍ (ബേബി) വലിയ കല്ലുങ്കല്‍, മിത്രാസ് ഷിറാസ്, അമ്പിളി ജെറി, മോളി ചാക്കോ, ഇന്ദിരാ തുമ്പയില്‍, ടെസി എഡിസണ്‍ തുടങ്ങിയ ഒട്ടേറെ പേര്‍ പങ്കെടുത്തു. ജോര്‍ജ് തുമ്പയില്‍ ആയിരുന്നു എം സിയും യോഗനടപടികള്‍ നിയന്ത്രിച്ചതും.
നാടകങ്ങളെ ഹൃദയത്തോട് ചേര്‍ത്തുവച്ച സൂക്ഷിക്കുന്ന പ്രിയ ചാക്കോച്ചനോടുള്ള നവതി സമ്മാനമായി ഈ കൂടിച്ചേരല്‍. ചാക്കോച്ചനെ തൊട്ടറിഞ്ഞു കൂടെനിന്ന് പ്രോത്സാഹിപ്പിക്കുന്ന കാലം മായ്ക്കാത്ത ഓര്‍മ്മകളുടെ അക്ഷര രാവായി ഈ സംഗമം കലകളായും കലാപ്രസ്ഥാനങ്ങളായും കെട്ടി പൊക്കിയ ഒരു ജീവിതത്തിന്റെ സമ്പൂര്‍ണ്ണമായ ആവിഷ്‌കാരം കൂടിയായി ഈ ഓര്‍മ്മകള്‍.
തല നരച്ചെങ്കിലും ഇനിയും നരച്ചിട്ടില്ലാത്ത ചാക്കോച്ചന്റെ മനസ്സ് ഒരിക്കലും ജരാനരകള്‍ക്ക് കീഴടങ്ങാതെ പുതിയ ഊഴങ്ങള്‍ തേടി തൊണ്ണൂറുകള്‍ക്ക് മുന്നിലും ആശുപത്രി വാസങ്ങള്‍ക്കിടയിലും ആ മനസ്സിനെ ഉള്‍ക്കൊള്ളുന്ന ശരീരം 91 ലേക്ക് കടക്കുന്നു.
ഫോട്ടോ: എഡിസൺ എബ്രഹാം