ന്യൂയോർക്ക്: റിച്ച്മണ്ട് ഹിൽ തുളസി മന്ദിറിൽ സ്ഥാപിച്ചരുന്ന ഗാന്ധി പ്രതിമ തകർക്കുകയും കറുത്ത പെയിന്റ് അടിച്ചു വിക്രതമാകുകയും ചെയ്ത കേസിൽ സിക്കുകാരനായ 27 വയസ്സുള്ള സുക്‌പാൽ സിംഗിനെ ന്യൂയോർക് പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞമാസം നടന്നസംഭവത്തിൽ സെപ്റ്റംബർ 21 നായിരുന്നു അറസ്റ് രേഖപ്പെടുത്തി വംശീയ കുറ്റകൃത്യത്തിന് കേസെടുത്തിട്ടുണ്ട് .കുറ്റം തെളിഞ്ഞാൽ 15 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇയാൾക്കെതിരെ ചേർത്തിരിക്കുന്നത്.
ആഗോളതലത്തിൽ സമാധാനത്തെയും ഐക്യത്തെയും ചിഹ്നമായി കരുതുന്ന മഹാത്മാ ഗാന്ധി പ്രതിമ തകർത്തത് വളരെ ഗൗരവ്വമുള്ള കുറ്റക്ര്ത്യമാണെന്നു ഡിസ്ട്രിക്ട് അറ്റോർണി മേലിന്റ ഗേറ്റ്സ് പറഞ്ഞു .ഇത്തരം കുറ്റകൃത്യങ്ങൾ സമൂഹത്തിൽ അനുവദിക്കില്ലെന്നും ഇവർ കൂട്ടിച്ചേർത്തു ഈ കുറ്റകൃത്യത്തിൽ നാല് പേരാണ് പങ്കെടുത്തതെന്നും ഇതിൽ സുഖദേവ് സിംഗിനെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റു മൂന്നു പേരെ അന്വേഷിച്ചുകൊണ്ടിരിക്കുകയാന്നും ഇവർ പറഞ്ഞു .
രണ്ട് കാറിലായി എത്തിയ പ്രതികൾ സംഭവത്തിനു ശേഷം രണ്ടു കറുകളിലായാണ് രക്ഷപെട്ടത് . സിംഗ് രക്ഷപെട്ടത് അദ്ദേഹത്തിന്റെ മെഴ്സിഡീസ് ബെൻസ് ലാണ്. മഹാത്മാ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തതിനെ സൗത്ത് ഏഷ്യൻ അസംബ്ലി വുമൺ ജെന്നിഫർ രാജ്കുമാർ സ്വാഗതം ചെയ്തു .
ഈസംഭവത്തെ പ്രസിഡന്റ് ബൈഡൻ അപലപിച്ചിരുന്നു.അമേരിക്കയിൽ വംശീയ അതിക്രമത്തിന് വിധേയരാകുന്നതു കൂടുതൽ സിക്കവിഭാഗത്തിൽ പെട്ടവരാണ്.ഇതിനെതിരെ ഇന്ത്യൻ സമൂഹം ഒറ്റക്കെട്ടായാണ് പ്രതിഷേധിക്കുന്നത്.ജാതി മത വർഗ വർണ ചിന്തകൾക്കതീതമായി നിലപാടുകൾ സ്വീകരിച്ച രാഷ്ട്രപിതാവിന്റെ പ്രതിമക്കു നേരെ നടന്ന അതിക്രമത്തെ സിക്ക് സമൂഹവും അപലപിച്ചിരുന്നു