ചിക്കാഗോ: കേരള കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ വിൽ കൗണ്ടി ട്രഷറർസ്ഥാനത്തേക്ക് റിപ്പപ്ലിക്കൻ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രാജ് പിള്ളയെസ്വീകരണം നൽകി ആദരിച്ചു. ഈ വരുന്ന നവംബർ എട്ടാം തിയതി നടക്കുന്നഅമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ വിൽ കൗണ്ടിയിലെ പതിനായിരത്തോളംവരുന്ന ഇൻഡ്യൻ വംശരുടെ പിന്തുണയിലൂടെ പരമാവധി വോട്ട് നേടി രാജ്പിള്ളയുടെ വിജയത്തിനുവേണ്ടി അക്ഷിണം പ്രവർത്തിക്കുവാൻ യോഗത്തിൽപങ്കെടുത്തവർ തീരുമാനിച്ചു.
ആദ്യമായാണ് ഒരു മലയാളി വിൽ കൗണ്ടി ട്രഷറർസ്ഥാനത്തേക്ക് മത്സരിക്കുന്നതു്. ജനസംഖ്യാടിസ്ഥാനത്തിൽ ഇല്ലിനോയിസിലെനാലാമത്തെ വലിയ കൗണ്ടിയാണ് വിൽ കൗണ്ടി. മലയാളി സമൂഹം നൽകുന്നസഹകരണത്തിനും പ്രോൽസാഹനത്തിനും രാജ് പിള്ള നന്ദി പറഞ്ഞു.
അമേരിക്കൻ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ ഫോമായുടെനാഷണൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിബി പാത്തിക്കലിനേയുംഅഭിനന്ദിക്കുവാൻ കൂടിയ ഈ യോഗത്തിൽ , അമേരിക്കൻ മലയാളീസമൂഹത്തിലും കേരളത്തിലും പ്രശംസനീയമായ ഒട്ടേറെ സന്നദ്ധ സേവനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഫോമായൊടൊപ്പം പ്രവൃത്തിക്കാൻഅവസരം കിട്ടിയതിൽ സന്തോഷിക്കുന്നു എന്നും സംഘടനയുടെ പ്രവർത്തനത്തിൽസജീവമായി മുൻ നിരയിൽ തന്നെയുണ്ടാകുമെന്നും സിബി പാത്തിക്കൻ തന്റെമറുപടി പ്രസംഗത്തിൽ സൂചിപ്പിച്ചു.
യോഗത്തിൽ കേരള കൾച്ചറൽ സെന്റെർ പ്രസിഡൻറ് ആന്റോ കവലക്കൽഅദ്ധ്യക്ഷത വഹിച്ചു. ജോസ് ചെന്നിക്കര എം സി ആയിരുന്നു. ഇൻഡ്യാ പ്രസ്സ് ക്ലബ്ചിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ശിവൻ മുഹമ്മ , പ്രമോദ് സക്കറിയാ, ഹെറാൽഡ്ഫിഗദാറോ, തമ്പി ചെമ്മാച്ചേൽ, ഷിബു കുര്യൻ, ജോൺസൺ വണ്ടാനതടത്തിൽ, സന്തോഷ് അഗസ്റ്റ്യൻ,രാജു മാധവൻ, കുരുവിള ജയിംസ് തുടങ്ങിയവർ സംസാരിച്ചു.