ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി മര്‍ത്തമറിയം വനിതാ സമാജത്തിന്റെ 40-ാം വാര്‍ഷികം ആഘോഷിച്ചു.
സെപ്റ്റംബര്‍ 25-ാം തിയ്യതി വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വികാരി വെരി റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്കോപ്പായുടെ പ്രസംഗത്തോടുകൂടി ചടങ്ങുകള്‍ ആരംഭിച്ചു.
സമാജം അംഗങ്ങളുടെ ഗാനങ്ങള്‍ ഓര്‍ത്തഡോക്സ് സഭയുടെ പൈതൃകവും, സംസ്‌കാരവും കാത്തുസൂക്ഷിച്ചു. വികാരി ചെറിയാന്‍ നീലാങ്കല്‍ അച്ചനും, സഹ വികാരി ഷോണ്‍ അച്ചനും സീനിയേഴ്‌സിനെ അനുമോദിക്കുകയും അവര്‍ സമാജത്തിനുവേണ്ടി ചെയ്ത സംഭാവനകള്‍ എടുത്തു പറയുകയും ചെയ്തു.
സമാജം ജോയിന്റ് സെക്രട്ടറി സമാജത്തിന്റെ ചരിത്രം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് സംസാരിച്ചു. മോനി വര്‍ഗീസും, ലീലാമ്മ തോമസും അവരുടെ പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ച് സംസാരിച്ചു. നീലാങ്കല്‍ അച്ചനും ഷോണ്‍ അച്ചനും സീനിയേഴ്‌സിനെ ഷാള്‍ അണിയിച്ചും, സമ്മാനങ്ങള്‍ നല്‍കിയും ആദരിച്ചു.
അന്നമ്മ ഈപ്പന്‍ നന്ദി പ്രകാശിപ്പിച്ചു. ഫോട്ടോ സെഷന്‍, ലഞ്ച് എന്നിവയോടുകൂടി പരിപാടികള്‍ അവസാനിച്ചു.