ചിങ്ങം: കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം അസന്തുഷ്ടി ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കും. ആശയക്കുഴപ്പങ്ങളും പ്രതികൂലചിന്തകളും നിങ്ങളെ ഗ്രസിക്കും. അമ്മയ്ക്ക് രോഗം പിടിപെടാം. മാനസിക സംഘര്‍ഷം കാരണം ഉറക്കമില്ലായ്മ അനുഭവപ്പെടാം. ജലത്തേയും സ്ത്രീകളേയും സൂക്ഷിക്കുക. ഭക്ഷണം സമയത്തിന് കിട്ടിയെന്ന് വരില്ല. തൊഴില്‍ പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടും. വസ്തുസംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക.
കന്നി: ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ. ഇന്ന് നിങ്ങളുടെ മനസും ശരീരവും ആരോഗ്യ പൂർണ്ണമായിരിക്കും. തന്മൂലം ദിവസം മുഴുവന്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും. ജോലി നന്നായി ചെയ്യുകയും പ്രിയപ്പെട്ടവരോടോപ്പം ആഹ്ലാദകരമായി സമയം ചെലവിടുകയും ചെയ്യും. അവര്‍ നിങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. ആത്മീയതയില്‍ നിങ്ങള്‍ക്കുള്ള അറിവ് ഇന്ന് അംഗീകരിക്കപ്പെടും.
തുലാം: ഇന്ന് നിങ്ങളുടെ മനസ് നിരന്തരം പ്രക്ഷുബ്ധമായിരിക്കുന്നതിനാല്‍ ഒരു കാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയാതെ വരും. പ്രധാനപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിവസമല്ല ഇന്ന്. നിങ്ങളുടെ കടുംപിടുത്തം നിങ്ങള്‍ക്കെന്നപോലെ മറ്റുള്ളവര്‍ക്കും അസൗകര്യമുണ്ടാക്കും. നിങ്ങള്‍ അല്പമെങ്കിലും കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാം. ഏതായാലും ഇന്നത്തെ ദിവസം സാമ്പത്തികമായി മെച്ചമായിരിക്കും. പക്ഷേ, നിങ്ങള്‍ ആരോഗ്യത്തില്‍ ശ്രദ്ധിയ്ക്കണം.
ധനു: നിങ്ങളുടെ സംഭാഷണവും കോപവും പരിശോധിക്കാനുള്ള കഴിവില്ലായ്മ നിങ്ങളെ ഇന്ന് വളരെയധികം കുഴപ്പത്തിലാക്കും. കൂടുതൽ ശ്രമിക്കൂ, അല്ലെങ്കിൽ നിങ്ങളുടെ ദിവസം മുഴുവൻ വാദങ്ങളിലും വിശദീകരണങ്ങളിലും ചെലവഴിക്കേണ്ടി വന്നേക്കാം. അത് നിങ്ങൾക്ക് മാനസികമായി നല്ലതായിരിക്കില്ല.
കുംഭം: നിങ്ങളുടെ മനസും ശരീരവും ഇന്ന് സമാധാനമായിരിക്കും. എല്ലാം ഉചിതമായ സ്ഥലങ്ങളില്‍ വീഴുന്നതായി നിങ്ങൾക്ക് (ശരിയായി നടക്കുന്നതായി) തോന്നാം. നിങ്ങൾ തൊഴിൽപരമായി മികച്ച രീതിയിൽ പ്രവർത്തിക്കുകയും നിങ്ങളുടെ ജോലിയെ നന്നായി അഭിനന്ദിക്കപ്പെടുകയും ചെയ്യും. ഇത് നിങ്ങളിൽ കൂടുതൽ ഉത്സാഹം ഉളവാക്കാൻ സാധ്യതയുണ്ട്. ഒപ്പം നിങ്ങളുടെ സഹപ്രവർത്തകരുടെ ഒരു ചെറിയ പിന്തുണയോടെ ഇന്ന് നിങ്ങള്‍ ഒരു ശക്തിയായി കണക്കാക്കപ്പെടും.
മേടം: ഇന്ന് ഭൗതികമെന്നതിനെക്കാള്‍ ആത്മീയ ആവശ്യങ്ങളാകും നിങ്ങളെ നേരിടുക. ദിവസം മുഴുവൻ നിങ്ങള്‍ ആത്മീയകാര്യങ്ങളില്‍ വ്യാപൃതനായിരിക്കും. ആത്മീയമായ ഒരു വലിയ വളര്‍ച്ച നിങ്ങള്‍ക്ക് ഇന്ന് അനുഭവപ്പെടും. പക്ഷെ, നിങ്ങള്‍ സംസാരത്തില്‍ അതീവ ശ്രദ്ധപുലർത്തണം. തെറ്റായ ഒരു വാക്കോ ശരിയല്ലാത്ത സംസാര രീതിയോ നിങ്ങളുടെ ജീവിതത്തില്‍ കൊടുങ്കാറ്റുയര്‍ത്തിയേക്കാം. ഇന്ന് പുതുതായി എന്തെങ്കിലും ആരംഭിക്കുന്നത് ഒഴിവാക്കുക. പ്രതീക്ഷിക്കാത്ത ഇടത്തില്‍ നിന്നും ഇന്ന് നിങ്ങൾക്ക് ധനാഗമമുണ്ടാകും.
മിഥുനം: നിങ്ങൾക്ക് എന്തെങ്കിലും വിജയകരമായി നേടിയെടുക്കാന്‍ പറ്റിയ ദിവസമാണിന്ന്. ഇന്ന് നിങ്ങൾക്ക് പേരും പ്രശസ്തിയും കൈവരും. ഗൃഹാന്തരീക്ഷം സന്തോഷ നിര്‍ഭരമാകും. വലിയൊരു തുക ഇന്ന് കൈവരുമെങ്കിലും ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ അതില്‍ നല്ലൊരു ഭാഗം ചെലവഴിക്കേണ്ടിവരും. ശാരീരികമായും മാനസികമായും ഇന്ന് ഉന്മേഷവാനായിരിക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരുടെ പൂർണമായ സഹകരണമുണ്ടാകും. നിങ്ങളുടെ കഠിനാധ്വാനം അംഗീകരിക്കപ്പെടും. എന്നാല്‍ നിങ്ങളുടെ സംസാരത്തില്‍ ശ്രദ്ധിക്കണം.