ഡാളസ്: ദിവ്യധാര മിനിസ്ട്രീസിന്റെ ബാനറില്‍ ദിവ്യധാര മ്യൂസിക് നൈറ്റും ദിവ്യവാര്‍ത്ത അവാര്‍ഡ് വിതരണവും അനുഗ്രഹകരമായി നടന്നു. സെപ്റ്റംബര്‍ 18 ഞായര്‍ വൈകിട്ട് 6.30 ന് മസ്‌കിറ്റിലുള്ള (ഡാളസ്) ശാരോന്‍ ചര്‍ച്ചില്‍ നടന്ന മ്യൂസിക് നൈറ്റില്‍ നേരിട്ടും ഓണ്‍ലൈനായും അനേകര്‍ പങ്കെടുത്തു. പാസ്റ്റര്‍ ജോസ് ഏബ്രഹാമിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച മീറ്റിംഗില്‍ പാസ്റ്റര്‍ തോമസ് മുല്ലയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍ ഡോ. ബേബി വര്‍ഗീസ് ദിവ്യവാര്‍ത്ത 20-ാം വാര്‍ഷിക അനുഗ്രഹപ്രാര്‍ത്ഥന നടത്തുകയും മ്യൂസിക് നൈറ്റ് ഓപചാരികമായി ഉദ്ഘാടനം നടത്തുകയും ചെയ്തു. സിറ്റിവൈ ഡ് പ്രയര്‍ കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ മാത്യു ശമുവേല്‍ ആശംസാ സന്ദേശം നല്‍കി. തദവസരത്തില്‍ കഴിഞ്ഞ 5 വര്‍ഷത്തില്‍ ദിവ്യവാര്‍ത്തയില്‍ പ്രസിദ്ധീകരിച്ച മികച്ച രചനകള്‍ക്കുള്ള ഇരുപതാം വാര്‍ഷിക അവാര്‍ഡ് വിതരണവും നടന്നു.
മികച്ച കവിത (ഇംഗ്ലീഷ്) അവാര്‍ഡ് ജേതാവായ ലെബ്രിന്‍ രാജന്‍ ലെവി (ഡാളസ്) ക്ക് പാസ്റ്റര്‍ ഷാജി കെ. ഡാനിയലും മികച്ച ലേഖനം (ഇംഗ്ലീഷ്) അവാര്‍ഡ് ജേതാവായ ഫേര്‍ളി ഗ്ലാഡിന്‍ (കാനഡ) വേണ്ടി പാസ്റ്റര്‍ സ്റ്റീഫന്‍ വര്‍ഗീസും, ജേക്കബ് വര്‍ഗീസ് (ഡറാഡൂണ്‍) നുവേണ്ടി റവ. ഡാര്‍വിന്‍ വില്‍സനും പാസ്റ്റര്‍ തോമസ് യോഹന്നാനില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. മലയാളം ആനുകാലിക ലേഖന ജേതാക്കളായ പി.പി. ചെറിയാന്‍ (ഡാളസ്), ഷിബു മുള്ളംകാട്ടില്‍ (ദുബായ്) വേണ്ടി ഷാജി വിളയില്‍ പാസ്റ്റര്‍ ബേബി വര്‍ഗീസില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. മികച്ച മലയാളം ലേഖന ജേതാക്കളായ പാസ്റ്റര്‍ ഗോഡ്ലി കോരുതി (റാന്നി) നുവേണ്ടി ലേവി ഫിലിപ്പ് പരുത്തിമൂട്ടിലും പാസ്റ്റര്‍ കെ.കെ. ബാബു (കോട്ടയം) വിനുവേണ്ടി പാസ്റ്റര്‍ മനോജ് തോമസ് പാസ്റ്റര്‍ മുല്ലക്കല്‍നിന്നു അവാര്‍ഡ് ഏറ്റുവാങ്ങി. മികച്ച മലയാളം കവിത അവാര്‍ഡ് ജേതാക്കളായ ബിനു ജോണ്‍ (ബഹറിന്‍) നുവേണ്ടി ലെവിന്‍ ലെവിയും, ശാന്തമ്മ നൈനനാന്‍ (ഡാളസ്)നുവേണ്ടി പാസ്റ്റര്‍ സ്റ്റീഫന്‍ വര്‍ഗീസും അവാര്‍ഡ് പാസ്റ്റര്‍ റെജി ശാസ്താംകോട്ടയില്‍ നിന്ന് ഏറ്റുവാങ്ങി. മലയാളം ഭാവന അവാര്‍ഡ് ജേതാവായ ആന്‍സി ബിജു (റാന്നി) ക്കുവേണ്ടി ലെബ്രിന്‍ ലെവി, ജോസ്പ്രകാശ് കരിമ്പിനേത്തില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.
പ്രഥമ ഇംഗ്ലീഷ് ബൈബിള്‍ ക്വിസ് സീരീസ് 1 – ജേതാവായ സിസ്റ്റര്‍ റോസമ്മ സ്കറിയ (ഡാളസ്)ക്കു വേണ്ടി പാസ്റ്റര്‍ മോഹന്‍ മാലിയില്‍ പാസ്റ്റര്‍ ജെയിംസ് വര്‍ഗീസ് ഫലകവും കാപ്പാസ് ഗുഡ്വില്‍ മിനിസ്ട്രി കാഷ് അവാര്‍ഡും ജോസ് പ്രകാശ് കരിമ്പിനേത്തും നല്‍കി. മലയാളം ബൈബിള്‍ ക്വിസ് സീരീസ് VII ജേതാവായ ജോണ്‍ കെ. പോളി (അബുദബി)നുവേണ്ടി ജേക്കബ് ശാമുവല്‍ പാസ്റ്റര്‍ ജെയിംസ് വര്‍ഗീസ് ഫലകവും കാപ്പാസ് ഗുഡ്വില്‍ മിനിസ്ട്രി കാഷ് അവാര്‍ഡ് ജോസ് പ്രകാശില്‍ നിന്നും സ്വീകരിച്ചു. മലയാളം ബൈബിള്‍ ക്വിസ് സീരിസ് VI ജേതാവായ വി.കെ.സ്കറിയ (ഡാളസി)ക്കുവേണ്ടി പാസ്റ്റര്‍ മോഹന്‍ മാലിയില്‍ പാസ്റ്റര്‍ ജെയിംസ് വര്‍ഗീസില്‍ നിന്ന് ഫലകവും ജോസ് പ്രകാശ് കരിമ്പിനേത്തില്‍നിന്ന് കാപ്പാസ് ഗുഡ്വില്‍ മിനിസിട്രി കാഷ് ആവാര്‍ഡും ഏറ്റുവാങ്ങി.
പാസ്റ്റര്‍ റെജി ശാസ്താംകോട്ടയുടെ അനുഗ്രഹ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സംഗീത ശുശ്രൂഷക്ക് ജോസ്പ്രകാശ് കരിമ്പിനേത്ത് നേതൃത്വം നല്‍കി. പ്രശസ്ത ഗായകരായ അനിയന്‍ ഡാളസ്, ജിനു വര്‍ഗീസ്, ഷാജി വിളയില്‍, ലിൻഡാ മാത്യു, സ്വപ്ന തരകന്‍, ബര്‍ണിസ് മാത്യു, നോമി സാംസണ്‍, അലക്സാണ്ടര്‍ പാപ്പച്ചന്‍, ക്രിസ്റ്റോ ചെറിയാന്‍, ജോസ്പ്രകാശ് കരിമ്പിനേത്ത് എന്നിവര്‍ ഗാനങ്ങളാലപിച്ചു. വിന്‍സെന്റ് (കീബോര്‍ഡ്), യൂജീന്‍ (തബല & ഡ്രംസ്), കിരണ്‍ (ഗിത്താര്‍), ഐസക് (ഓര്‍ഗണ്‍) എന്നീ പ്രശസ്തര്‍ വാദ്യോപകരണങ്ങള്‍ വായിച്ചു. സൗണ്ട് സിസ്റ്റം: അനിയന്‍ ഡാളസ്.
എസ്.പി. ജയിംസ് സ്വാഗത പ്രസംഗവും, ജോസ് പ്രകാശ് കരിമ്പിനേത്ത് കൃതജ്ഞതയും പ്രകാശിപ്പിച്ചു. അദ്ധ്യക്ഷന്‍ പാസ്റ്റര്‍ തോമസ് മുല്ലക്കലിന്റെ ഉപസംഹാര പ്രസംഗത്തിനു ശേഷം പാസ്റ്റര്‍ എം. ജോണ്‍സന്റെ പ്രാര്‍ത്ഥന ആശിര്‍വാദത്തോടെ സമംഗളം പര്യവസാനിച്ചു.
റിപ്പോര്‍ട്ട്: എസ്.പി. ജയിംസ്, ഡാളസ്