ടൊറൊന്റോ : ഇരുപത്തിയഞ്ചു കൊല്ലം നൃത്തത്തെ ചേർത്ത് പിടിച്ച നർത്തകി, ഇതിൽ പരം സന്തോഷിക്കാൻ മറ്റൊന്നും ഇല്ല. ഇനിയും മുന്നോട്ടു തന്നെ എന്ന ഉറച്ച വിശ്വാസത്തോടെ വർണാഞ്ജലി നാട്യാലയുടെ മുഖ്യാധ്യാപികയായ വർണ പണിയത് എല്ലാ കലാസ്നേഹികളെയും കാനഡയിൽ അവരുടെ പത്തു കൊല്ലം തികയുന്ന നൃത്ത ആഘോഷത്തിന് വരവേൽക്കുകയാണ്.
നടന സംഗമം 2022 എന്ന നൃത്തോത്സവത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, സെമി ക്ലാസിക്കൽ നൃത്തം, ബോളിവുഡ് നൃത്തം എല്ലാ൦ കൂടി ചേരുന്ന ഒരു മഹാ ഉത്സവം ആയിരിക്കും. ഒക്ടോ 22 ന് സെന്റണിയൽ ബിൽഡിംഗ് തീയറ്റർ വൈറ്റബിയിൽ വെച്ചാണ് പരിപാടി. വൈകിട്ട് 5 മണി മുതൽ രാത്രി 10 മണി വരെ പല വിധത്തിൽ ഉള്ള നൃത്താവതാരങ്ങൾ ഉൾപ്പെടുന്ന പരിപാടി ആയിരിക്കും. പദ്മശ്രീ കലാമണ്ഡലം ക്ഷേമാവതി ടീച്ചർ ഉം പ്രശസ്ത നൃത്ത ഗവേഷക Dr. നീന പ്രസാദിന്റെയും ശിഷ്യ ആയ വർണ, ഭരതനാട്യം അഭ്യസിച്ചത് ശ്രീമതി ശുഭ കല്യാൺ, ശ്രീമതി.വിദ്യ വെങ്കടേഷ് ന്റെ കീഴിൽ ആണ്.
ശ്രീമതി ശ്രീദേവി പദ്മനാഭൻ ന്റെ കീഴിൽ ശാസ്ത്രിയ സംഗീതവും അഭ്യസിച്ചിട്ടുണ്ട്. ശ്രീമതി വർണ പണിയത് കാനഡയിലെ മലയാളി സമൂഹത്തിലും മറ്റും വിവിധ പ്രദേശങ്ങളിലെ സാമൂഹ്യ സംരംഭത്തിൽ ഒക്കെ 200 ൽ പരം നൃത്ത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
ഭർത്താവ് സന്ദീപ് രവി ഐ റ്റി മേഖലയിൽ ജോലി എടുക്കുന്നതിനോടൊപ്പം കായിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു. അഞ്ചു വയസു മുതൽ നൃത്തം പഠിച്ചു തുടങ്ങിയ വർണ്ണയ്ക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള നൃത്തത്തെ തൊഴിലായി ചെയ്തു വിജയം കൈവിരിച്ചതിൽ അത്യന്തം സന്തോഷവും സംതൃപ്തിയും ആണ്.
നൃത്തം പഠിച്ചിട്ടില്ലാത്ത സാധാരണ ജനങ്ങളുടെ ഇടയിലേക്ക് ശാസ്ത്രിയ നൃത്തത്തെ കൊണ്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് , വർണ അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്നും ഭരതനാട്യത്തിൽ ഉപരിപഠനം പൂർത്തിയാക്കിയത് .
ഭരതനാട്യം ആൻഡ് ദി റെഗുലർ ഓഡിയൻസ് എന്ന വിഷയം തെരഞ്ഞെടുത്തു ശാസ്ത്രിയ നൃത്തം എലാ ആളുകളുടെ ഇടയിലേക്ക് എത്തിക്കാൻ പുറപ്പെടുമ്പോൾ നടന സംഗമം 2022 എന്ന നൃത്ത പരിപാടി അതിനു ഉറപ്പേകും .