ഹാരിസ് കൗണ്ടി (ഹൂസ്റ്റണ്‍) : ടെക്സസ് സംസ്ഥാനത്തെ സുപ്രധാന കൗണ്ടിയായ ഹാരിസ് കൗണ്ടി ജഡ്ജി ലിന ഫിഡെല്‍ഗൊയും (ഡമോക്രാറ്റ്) അലക്സാഡ്രിയ ഡി മോറല്‍ മീലറും തമ്മിലുള്ള മത്സരം കടുക്കുന്നു.കോവിഡ് കാലഘട്ടത്തില്‍ പല വിവാദ തീരുമാനങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ ലിന വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കടുത്ത മത്സരമാണ് കാഴ്ച വയ്ക്കുന്നത്.
തിരഞ്ഞെടുപ്പ് ദിവസം അടുത്തു വരുംതോറും ആരു ജയിക്കുമെന്നതു പ്രവചനാതീതമായിരുന്നു. ഇരുവരും ഹിസ്പാനിക്ക് കമ്മ്യൂണിറ്റിയില്‍ നിന്നുള്ള ശക്തരാണെന്നതാണ് ഇതിനു കാരണം. ഗര്‍ഭചിദ്രവും തുടര്‍ച്ചയായി നടക്കുന്ന അക്രമ സംഭവങ്ങളുമെല്ലാം തിരഞ്ഞെടുപ്പില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നു. 4.5 മില്യണ്‍ ജനസംഖ്യാണ് കൗണ്ടിയിലുള്ളത്.
2018 ല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് 31കാരിയായ ഹിഡല്‍ഗൊ ആദ്യമായി ഹാരിസ് കൗണ്ടിയുടെ തലപ്പത്ത് എത്തിയത്. ഹാരിസ് കൗണ്ടി ജഡ്ജി സ്ഥാനത്തേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട വനിതയാണു ലിന. കൊളംബിയായില്‍ ജനിച്ച ലിന 2013 ല്‍ കൗമാര പ്രായത്തില്‍ മാതാപിതാക്കളോടൊപ്പമാണ് ഹൂസ്റ്റണിലേക്കു താമസം മാറ്റിയത്. 37 വയസ്സുള്ള മീലറെ സെനറ്റര്‍ ടെഡ്ക്രൂസാണ് എന്‍ഡോഴ്സ് ചെയ്തിരിക്കുന്നത്. കലിഫോര്‍ണിയായാണു ജന്മദേശം. യുഎസ് ആര്‍മി ബോംബ് സ്ക്വാഡില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.