ഹൂസ്റ്റൺ: ആത്മീയതയുടെ അലകൾ ഉണർത്തിക്കൊണ്ട് ട്രിനിറ്റി മാർത്തോമാ ഇടവകയുടെ ഈ വർഷത്തെ കൺവെൻഷന് അനുഗ്രഹകരമായ തുടക്കം കുറിച്ചു.
ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ നടന്ന കൺവെൻഷൻ ഒക്ടോബർ 6 നു വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ഗാനശുശ്രൂഷയോടു കൂടി ആരംഭിച്ചു. ഇടവക വികാരി റവ സാം കെ ഈശോ അധ്യക്ഷത വഹിച്ച യോഗത്തിൽ സുപ്രസിദ്ധ കൺവെൻഷൻ പ്രസംഗകൻ ഡോ.തോമസ് ജോർജ് (ഫോർട്ട് കൊച്ചി) മുഖ്യ സന്ദേശം നൽകി.
ക്രിസ്തു മരിച്ചവരിൽ നിന്ന് ഉയർപ്പിച്ചവനായ ലാസറിന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി, വേദനകളിൽ നമ്മോട് താദാത്മ്യപ്പെടുന്ന ക്രിസ്തുവിൽ വിശ്വസിക്കേണ്ടതിന്റെ ആവശ്യകത പ്രസംഗകൻ ചൂണ്ടി കാണിച്ചു.
ഇടവക അസിസ്റ്റന്റ് വികാരി റവ. റോഷൻ വി മാത്യൂസ്, റവ. ഉമ്മൻ സാമുവൽ എന്നിവരും യോഗത്തിൽ സംബന്ധിച്ചു. ഗാനശുശ്രൂഷയ്ക്ക് ഇടവക ഗായക സംഘം നേതൃത്വം നൽകി.
“മാറുന്ന ലോകത്തിലെ മാറ്റമില്ലാത്ത വിശ്വാസം” എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി നടത്തപ്പെടുന്ന കൺവെൻഷൻ ഒക്ടോബർ 7 നു വെള്ളിയാഴ്ച വൈകിട്ട് 7 നും ശനിയാഴ്ച രാത്രി 6 30നും ആരംഭിക്കും. ഇടവക ഗായകസംഘം ഗാനശുശ്രൂഷക്കു നേതൃത്വം നൽകും. .
ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനയെ തുടർന്ന് ഈ വർഷത്തെ കൺവെൻഷൻ സമാപിക്കും.ഡോ. തോമസ് ജോർജ് യോഗങ്ങളിൽ ദൈവവചന പ്രഘോഷണത്തിനു നേതൃത്വം നൽകും.
കൺവെൻഷൻ യോഗങ്ങളുടെ തത്സമയ സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്.
ലൈവ്സ്ട്രീം ലിങ്കുകൾ:
Friday – https://youtu.be/y7vSrCYyC-I
Saturday – https://youtu.be/TmxiXjIhUZ8
Sunday Holy Qurbana – https://youtu.be/7KDKrQ4T5OE