ഇന്നത്തെ രാശിഫലം (ഒക്ടോബര്‍ 8, ശനി)

ചിങ്ങം: നിങ്ങൾ ഇന്ന് ശാരീരികവും മാനസികവുമായി മെച്ചപ്പെട്ട അവസ്ഥയിലായിരിക്കും. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഒത്തുചേരലിനുള്ള സമയമാണിത്. ബന്ധങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കണം. കച്ചവടത്തില്‍, നിങ്ങളുടെ പങ്കാളികളുമായി നല്ലൊരു ഇടപാട് നടത്താൻ സാധ്യതയുണ്ട്.

കന്നി: ഇന്നത്തെ ദിവസം നിങ്ങള്‍ മനസ് തുറന്ന് ആസ്വദിക്കുക. ബിസിനസ് പങ്കാളികളില്‍ നിന്ന് നേട്ടമുണ്ടായേക്കും. ജോലി വിജയകരമായി പൂര്‍ത്തിയാക്കിയതിന് അഭിനന്ദനം ഏറ്റുവാങ്ങും. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം നിങ്ങളുടെ വിജയം ആഘോഷിക്കും. മനസിന്‍റെ പിരിമുറുക്കം കുറയ്ക്കാനുള്ള അവസരമാകുമത്. എന്നാല്‍ വികാരങ്ങള്‍ക്ക് വശംവദരാകരുത്.

തുലാം: നിങ്ങളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാന്‍ പറ്റിയ ചര്‍ച്ചകളിലും സംവാദങ്ങളിലും പങ്കെടുക്കാന്‍ കഴിഞ്ഞേക്കും. സാഹിത്യരചനയിലാണ് താല്‍പര്യമെങ്കില്‍ അതിന് അനുയോജ്യമായ ദിനമാണ് ഇന്ന്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത് നിങ്ങളുടെ തൊഴിലിനും സഹായകമായേക്കും. ഓഫിസിലെ സൗഹാര്‍ദാന്തരീക്ഷം നിങ്ങളുടെ ഉത്‌പാദനക്ഷമത ഉയര്‍ന്ന അളവില്‍ പ്രകടമാക്കാന്‍ സഹായകമായേക്കും. എന്നാല്‍ അമിതമായ വികാരപ്രകടനങ്ങള്‍ നിയന്ത്രിക്കുക തന്നെ വേണം. ഗൃഹാന്തരീക്ഷം ഇന്ന് മുഴുവന്‍ സന്തോഷവും സംതൃപ്‌തിയും നിറഞ്ഞതായിരിക്കും.

വൃശ്ചികം: കടുംപിടിത്തം നിങ്ങള്‍ക്ക് ദോഷം ചെയ്യും. അതിവൈകാരികതയും നിയന്ത്രണത്തിലാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഉല്‍ക്കണ്‌ഠയും മാനസിക പിരിമുറുക്കവും നിങ്ങളെ അലട്ടും. ഉച്ചയ്ക്ക് ശേഷം പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കരുത്. പകരം ശരീരത്തിനും മനസിനും ആശ്വാസം നല്‍കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുക. നിങ്ങളുടെ ഷോപ്പിങ് ചെലവുകള്‍ ഇന്ന് കുത്തനെ ഉയരും. അതുകൊണ്ട് ചെലവ് നിയന്ത്രിച്ചില്ലെങ്കില്‍ പോക്കറ്റ് കാലിയാകുന്ന നിലവരും. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് പ്രത്യേകിച്ചും ജങ്ക് ഫുഡ് ഒഴിവാക്കുക. ഇന്ന് യാത്ര മാറ്റിവയ്ക്കുന്നതാണ് ഉചിതം.

ധനു: ദിവസം നല്ല രീതിയില്‍ തുടങ്ങുമെങ്കിലും അവസാനമാകുമ്പോഴേയ്ക്കും ദോഷാനുഭവങ്ങളായിരിക്കും. ആദ്യപകുതിയില്‍ മനസും ശരീരവും നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കും. കുടുംബത്തെ ബാധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ വിജയകരമാകും. നിങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇടയിലുള്ള സ്നേഹബന്ധം ശക്തിപ്പെടും. ഉച്ചയ്ക്ക് ശേഷം ഏത് കാര്യത്തിലും മുന്‍കരുതല്‍ വേണം, പ്രത്യേകിച്ചും സ്വത്ത് സംബന്ധിച്ച പ്രശ്‌നങ്ങളില്‍. നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് നല്ലതുതന്നെ. എന്നാൽ പ്രായോഗിക ബുദ്ധി പ്രയോഗിച്ചില്ലെങ്കില്‍ നിങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കും. വിദ്യാര്‍ഥികള്‍ക്ക് ഈ ദിവസം അനുകൂലമായിരിക്കും.

മകരം: പോസിറ്റീവ് ആയ മനോഭാവം, സ്ഥിരോത്സാഹം, അഭ്യുദയകാംക്ഷികൾ, സമയ ക്രമീകരണം എന്നിങ്ങനെ ജീവിതത്തിന് ആവശ്യമായതെല്ലാം ഇന്ന് നിങ്ങൾക്ക് അനുകൂലമാണ്. അത് നന്നായി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം സമയം ചിലവഴിക്കുന്നതിലൂടെ നിങ്ങൾ അവർക്ക് എത്രത്തോളം പ്രാധാന്യമുള്ളവരാണെന്ന് മനസിലാക്കാനാകും.

കുംഭം: നിങ്ങൾ യാഥാർഥ്യത്തേക്കാൾ ഉപരി ഭാവനാലോകത്തിൽ ജീവിക്കുന്നയാളാണ്. കാര്യങ്ങളുടെ നിജസ്ഥിതി മനസിലാക്കുമ്പോൾ ഉണ്ടാകുന്ന നിരാശ ഒഴിവാക്കാനായി യാഥാർഥ്യത്തിനപ്പുറമുള്ള ആഗ്രഹങ്ങൾ ഒഴിവാക്കുക. നിങ്ങൾക്ക് ഉള്ളതിൽ സന്തോഷിക്കുക. തൊഴിൽ മേഖലയിൽ സഹപ്രവർത്തകരുടെ പിന്തുണയുള്ളത് കൊണ്ടുതന്നെ കാര്യങ്ങൾ എളുപ്പമായി ഭവിക്കും.

മീനം: നിങ്ങളുടെ ഊര്‍ജ്ജം മുഴുവന്‍ സംഭരിച്ച്‌ അനുകൂല ദിശയിലേക്ക് മുന്നേറാന്‍ പ്രയോജനപ്പെടുത്തുക. ഈ ലക്ഷ്യബോധം കൈവരാന്‍ ധ്യാനവും യോഗയും നിങ്ങള്‍ക്ക് സഹായകമാകും. കുടുംബാംഗങ്ങളും പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത കാണുന്നു. അതിനാല്‍ വാക്കുകളും വികാരങ്ങളും നിയന്ത്രിക്കുക. ഉച്ചയ്ക്ക് ശേഷം ദിവസം അനുകൂലമാകും. നിങ്ങളുടെ ചിന്തയിലും പ്രവൃത്തിയിലും ശുഭകരമായ സമീപനം പ്രകടമാകും. അത് സന്തോഷവും ഉന്മേഷവും നല്‍കും. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി ഒത്തുചേരലിന് സാധ്യതയുണ്ട്. വീട്ടിലെ ആഹ്ളാദാന്തരീക്ഷം അതിന് കൂടുതല്‍ പ്രേരണയാകും. എന്നാല്‍ ചെലവുകള്‍ നിയന്ത്രണാതീതമാകാതെ നോക്കണം.

മേടം: ഇന്ന് നിങ്ങൾക്ക് വിജയമാണ് കാണുന്നത്. ആരുടെയും സഹായമോ ശുപാർശയോ കൂടാതെ നിങ്ങൾ സ്വന്തമായി വിജയിക്കും. നിങ്ങൾ ഒരു ശാസ്ത്ര വിദ്യാർഥിയോ കല വിദ്യാർഥിയോ ആയിരിക്കാം. എന്തായാലും ആഴത്തിലുള്ള അറിവ് ഉപയോഗിച്ച് നിങ്ങളുടെ പ്രതീക്ഷയ്ക്കപ്പുറം പ്രവർത്തിക്കാനും വിജയിക്കാനും സാധിക്കും.

ഇടവം: കച്ചവടത്തിന്‍റെ കാര്യത്തിൽ അത്ഭുതകരമായ ദിവസമാണ്. നിങ്ങളുടെ ജോലി അഭിനന്ദനപ്രവാഹത്താല്‍ മൂടപ്പെടും. നിങ്ങളുടെ പേര്, പ്രശസ്‌തി, സാമൂഹിക അംഗീകാരം എന്നിവ ഉയരാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക ആനുകൂല്യങ്ങളും നിങ്ങള്‍ക്ക് ഇന്ന് ലഭിക്കും.

മിഥുനം: ഇന്നത്തെ ദിവസം മുഴുവനും മത, സാമൂഹിക, വിദ്യാഭ്യാസപരമായ താല്‍പര്യങ്ങളിലായിരിക്കും നിങ്ങള്‍ സമയം ചിലവഴിക്കുക. മനുഷ്യത്വപരവും കാരുണ്യപരവുമായ പ്രവർത്തനങ്ങൾക്ക് പണം ചിലവാക്കുക. ബിസിനസ് ഇടപാടുകൾ നടത്താൻ ഇന്നത്തെ ദിവസം ഉചിതമാണ്.

കര്‍ക്കടകം: സാധാരണ സാഹചര്യങ്ങൾ അസാധാരണമായി സംഭവിച്ചേക്കാവുന്നത് കൊണ്ട് കരുതിയിരിക്കുക. സായാഹ്ന സമയങ്ങളിൽ പൊതുമനശാസ്ത്രത്തെ കുറിച്ചുള്ള ചില പാഠങ്ങൾ മനസിലാക്കാൻ സാധ്യതയുണ്ട്. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് അതിന്‍റെ ഗുണങ്ങളും ദോഷങ്ങളും നന്നായി മനസിലാക്കുക.

Print Friendly, PDF & Email

Leave a Comment

More News