ഫോർട്ട്‌വര്‍ത്ത്: ഒക്ടോബർ 6 വെള്ളിയാഴ്ച രാത്രി കവർച്ചാ ശ്രമത്തിനിടെ ഫോർട്ട്‌വർത്തിൽ നാല് പേർ വെടിയേറ്റു മരിച്ചതിനെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഒക്ടോബർ 7 വെള്ളിയാഴ്ച രാത്രിൽ ഫോർട്ട്‌വർത്ത് ജസ്മിൻ സ്ട്രീറ്റിലായിരുന്നു സംഭവം. 911 കാൾ ലഭിച്ചതിനെതുടർന്ന് പോലീസ് എത്തിച്ചേർന്നു വാഹനത്തിൽ പരിശോധിച്ചപ്പോഴാണ് നാലു പേർ വെടിയേറ്റു കിടക്കുന്നതു കണ്ടെത്തിയത് . ഈ നാല് പേരിൽ മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു ഒരാളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻരക്ഷിക്കാനായില്ല .
സംഭവത്തെക്കുറിച്ച് പോലീസ് ശനിയാഴ്ച ഒരു വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു സംഭവസ്ഥലത്ത് ഒരു സ്പോർട്ട് കാറാണ് ആദ്യമായി എത്തിയത് .അതിൻറെ പുറകിൽ ഒരു എസ്‌യുവി യും. സ്പോർട്ട് കാറിൽ നിന്നും ഒരാൾ ഇറങ്ങി എസ്‌യുവിൽ കയറി അതിനുശേഷമാണ് വെടിവെപ്പുണ്ടായത്ന്നു ദൃക്‌സാക്ഷികൾ പറഞ്ഞു എസ് യു വിയിലെ .വാഹനത്തിൽ നിന്നും നിലവിളിയും ഉയർന്നിരുന്നതായി സമീപവാസികളും പറഞ്ഞു . കൊല്ലപ്പെട്ട നാലുപേരും 16 നും 18 നും ഇടയിൽ പ്രായമുള്ളവരാണെന്നും പോലീസ് പറഞ്ഞു , അതിനുശേഷം സംഭവസ്ഥലത്തുനിന്നും ഈ പ്രതികൾ അതേ കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.കവർച്ച ശ്രമം ആയിരിക്കാം ഈ വെടിവെപ്പിനെ കാരണമെന്ന് പോലീസ് സംശയിക്കുന്നു മരിച്ചവരെ കുറിച്ചുള്ള വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല