ന്യൂയോർക്ക്: സഹ്യദയ ക്രിസ്ത്യൻ ആർട്സിന്റെ നേത്യത്വത്തിൽ നടന്ന ക്രിസ്ത്യൻ മ്യൂസിക്കൽ നൈറ്റ് അനുഗ്രഹമായി. ടൈസൺ സെന്റ്റിൽ നടന്ന പരിപാടി പാസ്റ്റർ ജോൺ തോമസ്സിന്റെ പ്രാത്ഥനയോടെയായിരുന്നു ആരംഭിച്ചത്. മ്യൂസിക്കൽ നൈറ്റിൽ സഹ്യദയ ക്രിസ്ത്യൻ ആർട്സ് ജോയിന്റ് സെക്രട്ടറി റെജി ജോസഫ്, ന്യൂ ജേഴ്സി ആയിരുന്നു മാസ്റ്റർ ഓഫ് സെറിമണി.
സഹ്യദയ ക്രിസ്ത്യൻ ആർട്സ് ചെയർമാനും ഡിവൈൻ മ്യൂസിക് ഡയറക്ടറും ഈ പ്രോഗ്രാമിന്റെ കോർഡിനേറ്ററുമായ ലാജി തോമസ് സ്വാഗതം ആശംസിച്ചു. ഗായക സംഘം ഒരുമിച്ച് ആലപിച്ച ‘എൻ മനോഫലകങ്ങളിൽ ‘ എന്ന ഗാനത്തോടെയായിരുന്നു മ്യൂസിക് നൈറ്റ് ആരംഭിച്ചത്. മുഖ്യാതിഥിയായി ആയിരുന്ന ഫാദർ ജോണി ചെങ്ങലാൻ സി എം ഐ (ഒ എൻ ജി ചർച്ച്, ബ്രൂക്ക്ലിൻ ) സന്ദേശം നൽകുകയും തന്റെ കീട്ടാറിൽ ‘ ഇസ്രായേലിൻ നാഥൻ ‘ എന്ന ഗാനം ആലപിക്കുകയും ചെയ്തു. ഗായകരായ നൈനാൻ കോടിയാട്ട്, ജിബിൻ ജോൺ, ജോമോൻ ഗീവർഗീസ്, ലാജി തോമസ്, സോണി ജോസഫ്, മില്ലി ജെയിംസ്, റിയാ അലക്സാണ്ടർ, ആനി ടൈറ്റസ്, ലൂയിസ് പോൾ തുടങ്ങിയവർ മനോഹരമായ മലയാളം, ഹിന്ദി, തമിഴ് ഗാനങ്ങൾ ആലപിച്ചു. ഓർക്കസ്ട്രാ നൽകിയത് അറിയപ്പെടുന്ന സംഗീതജ്ഞരായ സോണി വർഗീസ്, റോയ് ആന്റണി (കീബോർഡ്), ജോർജ് ദേവസ്യ (വയലിൻ), ക്ലെമന്റ് തങ്കകുട്ടൻ (ലീഡ് ഗിറ്റാർ), ജോസ് പന്തളം (ബേസ് ഗിറ്റാർ), ക്രിസ്റ്റിൻ മേടയിൽ (റിഥം പാഡ്) എന്നിവരായിരുന്നു.
ജോയൽ സ്കറിയാ, ഷാജി എണ്ണശേരിൽ എന്നിവർ ചേർന്ന് ഒരുക്കിയ ലൈവ് ടെലികാസ്റ്റും, അനൂപ് മാത്യുവിൻറെ സൗണ്ട് സംവിധാനവും സംഗീത സന്ധ്യക്ക് കൂടുതൽ മിഴവേകി. പരിപാടിയിൽ പങ്കെടുത്തവർക്ക് രാത്രി ഭക്ഷണവും ഒരുക്കിയിരുന്നു. മ്യൂസിക്കൽ നൈറ്റിന്റെ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും സഹ്യദയ ക്രിസ്ത്യൻ ആർട്സ് സെക്രട്ടറി ജോമോൻ ഗീവർഗീസ് നന്ദി അറിയിച്ചു. പാസ്റ്റർ ജിജി പോളിന്റെ പ്രാത്ഥനയോടെ പ്രോഗ്രാം അവസാനിച്ചു.
പരിപാടിയുടെ സുഖമമായ നടത്തിപ്പിനായി വിൻസ് തോമസ് അടക്കമുള്ള സഹ്യദയ അംഗങ്ങൾ നേത്യത്വം നല്കി. പ്രോഗ്രാം ഓർഗനൈസ് ചെയ്തത് ഡിവൈൻ മ്യൂസിക് – ലാജി തോമസ്, കെസിയ മെലഡി- ജോമോൻ ഗീവര്ഗീസ്, എൽ 3 ജെ മ്യൂസിക്കൽ മിനിസ്ട്രി – ജോയൽ സ്കറിയ, ക്രിസ്ത്യൻ ഡിവോഷണൽ മിനിസ്ട്രി – വിൻസ് തോമസ്, റിഥം സൗണ്ട് മിനിസ്ട്രി- ഫിലിപ്പ് കെ മാത്യു, ജെനെസിസ് ക്രീയേഷൻസ് – ബിജു ജോൺ, എലോഹിം എക്കോസ് മ്യൂസിക് – റെജി ജോസഫ്, ക്രിസ്ത്യൻ കോറസ്- നൈനാൻ കൊടിയാട്ട്, ഹെബ്രോൻ മീഡിയ ഹബ് – ജിബിൻ ജോൺ, മഴവിൽ അമേരിക്ക പ്രൊഡക്ഷൻസ് – ഷാജി എണ്ണശ്ശേരിൽ എന്നിവരുടെ സഹകരണത്തോടെയായിരുന്നു. പ്രോഗ്രാമിന്റെ നടത്തിപ്പിനായി സാമ്പത്തിക സഹായങ്ങൾ ചെയ്തത് സഹൃദയ അംഗങ്ങളും, സ്പോൺസേർസ് ആയി സോളാർ കൺസൾറ്റൻറ് ഡോൺ തോമസ്, ഫാൽക്കൺ പ്രിന്റ് സൊല്യൂഷൻസ്, പിങ്കി ആൻ തോമസ് (ടാക്സ് കൺസൽറ്റൻറ്), നിസ്സി ഹോം ഇംപ്രൂവ്മെന്റ്, കൊട്ടിലിൻ റെസ്റ്റാറെന്റ്, കോശി തോമസ് (നേഷൻവൈഡ് മോട്ഗേജ്), മാത്യു ജെ പനക്കൽ (ഹോമിയോപ്പതി കൺസൽറ്റൻറ്) എന്നിവരാണ്. പരിപാടിയുടെ വിജയത്തിനായി ഒപ്പം നിന്നവരോടും സാമ്പത്തികസഹായം ചെയ്തവരോടുമുള്ള നന്ദിയും, സ്നേഹവും ഭാരവാഹികൾ പങ്കിട്ടു.