പട്ടൗഡിയിലെ പത്താമത്തെ നവാബാണ് ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ. പരേതനായ പിതാവ് മൻസൂർ അലി ഖാൻ പട്ടൗഡിയിൽ നിന്നാണ് താരത്തിന് ഈ പദവി ലഭിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസ നായകന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയാണ് സെയ്ഫിന്റെ അച്ഛന്‍. അമ്മ ഷര്‍മിള ടാഗോര്‍ എന്ന ബോളിവുഡിന്റെ ഐക്കോണിക് നായികയും.
2011-ൽ മൻസൂർ അലി ഖാന്റെ മരണത്തെത്തുടർന്ന്, ഹരിയാനയിലെ പട്ടൗഡി ഗ്രാമത്തിൽ ഒരു പ്രതീകാത്മക പഗ്രി ചടങ്ങ് നടന്നു, സെയ്ഫിനെ “പട്ടൗഡിയിലെ പത്താമത്തെ നവാബ്” ആയി കിരീടമണിയിച്ചു. രാജ്യം ജനാധിപത്യത്തിലേക്ക് കടന്നതിനാല്‍ പ്രത്യേക അധികാരമൊന്നുമില്ലാതെ, കേവലം പേര് മാത്രമാണ് നവാബ് എന്നത്. എന്നിരുന്നാലും തന്റെ നാട്ടുകാരുടെ സന്തോഷത്തിനായിട്ടാണ് താനതിന് തയ്യാറായതെന്നാണ് നവാബായതിനെക്കുറിച്ച് സെയ്ഫ് പറഞ്ഞത്.
ഹരിയാനയിലെ പട്ടൗഡി കൊട്ടാരവും ഭോപ്പാലിലെ മറ്റ് പൂർവ്വിക സ്വത്തുക്കളും ഉൾപ്പെടെ 5,000 കോടി രൂപയുടെ സ്വത്താണ് സെയ്ഫിന് സ്വന്തമായുള്ളത്. സെയ്ഫിന്റെ അച്ഛന്റെയും മുത്തച്ഛന്റെയും സംസ്‌കാരം ഹരിയാനയിലാണ് നടന്നത്.
പിതാവിൽ നിന്ന് സ്വത്ത് പാരമ്പര്യമായി ലഭിച്ചതുപോലെ, തന്റെ മക്കളായ സാറാ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ, തൈമൂർ അലി ഖാൻ, ജഹാംഗീർ അലി ഖാൻ എന്നിവർക്ക് അത് ലഭിക്കുന്നത് സെയ്ഫിന് ഇഷ്ടമായിരുന്നു. എന്നാല്‍, നിയമപരമായി അതിനു തടസ്സങ്ങളുണ്ട്.
ബോളിവുഡ് ലൈഫിന്റെ റിപ്പോർട്ട് പ്രകാരം ഹൗസ് ഓഫ് പട്ടൗഡി എന്നത് എനിമി ഡിസ്പ്യൂട്ട് ആക്ട് ഓഫ് ദ ഇന്ത്യന്‍ ഗവേണ്‍മെന്റിന്റെ കീഴില്‍ വരുന്നതാണ് താരത്തിന് മുന്നിലെ തടസം. ആയതിനാല്‍ ഈ സ്വത്തില്‍ ആര്‍ക്കും അവകാശം ഉന്നയിക്കാനാകില്ല.
അതേസമയം ആര്‍ക്കെങ്കിലും സ്വത്തില്‍ അവകാശം ഉന്നയിക്കണമെന്നുണ്ടെങ്കില്‍ അവര്‍ നേരിട്ട് ഹൈക്കോടതിയേയോ സുപ്രീം കോടതിയേയോ അല്ലെങ്കില്‍ രാജ്യത്തിന്റെ രാഷ്ട്രപതിയെയോ സമീപിക്കണം. ബ്രിട്ടീഷുകാരുടെ കാലത്തെ നവാബ് ആയിരുന്ന സെയ്ഫിന്റെ മുത്തച്ഛന്‍ (അച്ഛന്റെ അച്ഛന്‍) ഹമീദുള്ള ഖാന്‍ തന്റെ സ്വത്ത് വിവരങ്ങളുടെ യഥാര്‍ത്ഥ കണക്കും അവകാശവുമൊന്നും രേഖയാക്കത്തതിനാല്‍ കുടുംബത്തിനുള്ളില്‍ തന്നെ വലിയൊരു തര്‍ക്കത്തിലേക്ക് ഇത് വഴിയൊരുക്കാനും സാധ്യതയുണ്ട്. സെയ്ഫിന്റെ കുടുംബത്തിന് പാക്കിസ്ഥാനിലടക്കം വേരുകളുണ്ട്.
നാല് മക്കളാണ് സെയ്ഫിനുള്ളത്. നടി അമൃത സിംഗിനെയാണ് സെയ്ഫ് ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ രണ്ട് മക്കളാണുള്ളത്. സാറ അലി ഖാനും ഇബ്രാഹിം അലി ഖാനും. അമൃതയുമായി പിരിഞ്ഞ ശേഷം സെയ്ഫ് നടി കരീന കപൂറിനെ പ്രണയിക്കുകയും വിവാഹം കഴിക്കുകയുമായിരുന്നു. ഈ ബന്ധത്തിലും രണ്ട് മക്കളാണ് സെയ്ഫിനുള്ളത്. മൂത്ത മകന്‍ തൈമുര്‍ അലി ഖാനും ഇളയമകന്‍ ജഹാംഗീര്‍ അലി ഖാനുമാണ്.
അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ തന്നെ മൂത്ത മകള്‍ സാറ അലി ഖാന്‍ ബോളിവുഡിലെത്തി. വളരെ ചുരുങ്ങിയ സമയത്തിനുളളില്‍ തന്നെ ബോളിവുഡിലൊരു ഇടം നേടിയെടുക്കാന്‍ സാറയ്ക്ക് സാധിച്ചിട്ടുണ്ട്. രണ്ടാമത്തെ മകന്‍ ഇബ്രാഹിം അലി ഖാനും തന്റെ അരങ്ങേറ്റത്തിനായി തയ്യാറെടുക്കുകയാണ്.