തിരുവനന്തപുരം: യുവ അദ്ധ്യാപിക നൽകിയ പീഡന പരാതിയെ തുടർന്ന് ഒളിവിൽ കഴിയുന്ന പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. കുറ്റവാളികൾ തമ്മിൽ ലിംഗവ്യത്യാസമില്ലെന്നും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പെരുമ്പാവൂരിലെ വോട്ടർമാർ എന്ത് പറഞ്ഞാലും അനുസരിക്കുമെന്നും എൽദോസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. എം.എൽ.എ പത്ത് തവണ ഒരേ കാര്യങ്ങൾ ആവർത്തിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്.
എല്‍ദോസ് കുന്നപ്പിള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്എല്ദോസ് കുന്നപ്പിള്ളിയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് പോസ്റ്റുകള്‍ക്ക് താഴെ കമന്റ് രേഖപ്പെടുത്തുന്നത്. ഇന്ന് പുലര്‍ച്ചയോടെയാണ് എം.എല്‍.എയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
നിയമ വിരുദ്ധമായ ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല. പെരുമ്പാവൂരിലെ വോട്ടർമാർ പറയുന്നത് ഞാൻ അനുസരിക്കും. ക്രിമിനലുകൾക്ക് ജൻഡർ വിത്യാസമില്ല എന്ന് മനസിലാക്കു.അധികാരം എനിക്ക് അവസാന വാക്കൊന്നുമല്ല. ഞാൻ വിശ്വസിക്കുന്ന ദൈവം മാത്രം തുണ. തട്ടിപ്പ് വശമില്ല
സത്യസന്ധമായി സത്യസന്ധർ മാത്രം പ്രതികരിക്കു. ഇത്ര വരെ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ഒരു പാട് പേർ ജനിച്ചു മരിച്ച ഈ മണ്ണിൽ ഞാൻ തളരാതെ മരിക്കുവോളം സത്യസന്ധമായി ജീവിക്കുകയും മുന്നേറുകയും ചെയ്യും. പിന്തുണച്ചവർക്കും പിന്തുണ പിൻവലിച്ചവർക്കും സർവ്വോപരി സർവ്വ ശക്തനും നന്ദി.