കണക്റ്റിക്കട്ട്: ബുധനാഴ്ച രാത്രി കണക്റ്റിക്കട്ടിലെ ബ്രിസ്റ്റോളിൽ നടന്ന വെടിവെപ്പിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും മൂന്നാമത്തെ ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. മാരകമായ വെടിവയ്പ്പിലെ പ്രതിയും കൊല്ലപ്പെട്ടതായി മാധ്യമങ്ങൾ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു.
ഹാർട്ട്‌ഫോർഡിന് 20 മൈൽ തെക്ക് പടിഞ്ഞാറുള്ള ബ്രിസ്റ്റോളിൽ ബുധനാഴ്ച രാത്രി 10:30 ഓടെ രണ്ട് സഹോദരങ്ങൾ തമ്മിലുള്ള ഒരു സംഭവത്തിന് 911 എന്ന നമ്പറിലേക്ക് വന്ന ഫോണ്‍ കോളിന് പ്രതികരിക്കുകയായിരുന്നു പോലീസ് ഉദ്യോഗസ്ഥരെന്ന് കണക്റ്റിക്കട്ട് സ്റ്റേറ്റ് പോലീസ് സാർജന്റ് ക്രിസ്റ്റീൻ ജെൽറ്റെമ വ്യാഴാഴ്ച രാവിലെ പത്രസമ്മേളനത്തിൽ പറഞ്ഞു.
സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ക്കു നേരെ പുറത്ത് നിന്ന് ഒരാൾ വെടിയുതിർക്കുകയായിരുന്നു.
“ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോള്‍ 310 റെഡ്‌സ്റ്റോൺ ഹിൽ റോഡിന് പുറത്ത് സംശയാസ്പദമായ രീതിയില്‍ ഒരാളെ കണ്ടു. അയാളാണ് വെടിയുതിര്‍ത്തതും ഒരു ഉദ്യോഗസ്ഥന് മാരകമായി പരിക്കേൽക്കുകയും ചെയ്തത്. മറ്റ് രണ്ട് ഉദ്യോഗസ്ഥരെ പ്രദേശത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടാമത്തെ ഉദ്യോഗസ്ഥൻ മരിച്ചതായി പ്രഖ്യാപിച്ചു. മൂന്നാമത്തെ ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു, ” പോലീസ് സാർജന്റ് ക്രിസ്റ്റീൻ ജെൽറ്റെമ പറഞ്ഞു.
വെടിയുതിർത്ത ആള്‍ മാരകമായി വെടിയേറ്റു മരിച്ചതായി പോലീസ് പറഞ്ഞു. സംശയിക്കുന്നയാളുടെ സഹോദരനും വെടിയേറ്റു. അയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെടിയേറ്റ ഒരു ഉദ്യോഗസ്ഥൻ സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടു ഉദ്യോഗസ്ഥരില്‍ ഒരാള്‍ പിന്നീട് മരണപ്പെട്ടു.
ബ്രിസ്റ്റോൾ പോലീസ് മേധാവി ബ്രയാൻ ഗൗൾഡ് മരിച്ച ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞു. ഡസ്റ്റിൻ ഡിമോണ്ടെ (35), ഓഫീസർ അലക്‌സ് ഹംസി (34) എന്നിവരാണ് മരിച്ചത്. ഓഫീസർ അലക് യുറാറ്റോ (26) യ്ക്ക് ഗുരുതരമായി പരിക്കേറ്റു.