തിരുവനന്തപുരം: കാസര്‍ഗോഡ് എൻഡോസൾഫാൻ ദുരിതബാധിതർക്കായി ദയാബായി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ചു. മന്ത്രിമാരായ വീണാ ജോർജും ആർ. ബിന്ദുവും കഴിഞ്ഞ ദിവസം സമരസമിതിയുമായി ചർച്ച നടത്തിയിരുന്നു. സമരസമിതിയുടെ ഒട്ടുമിക്ക ആവശ്യങ്ങളും പരിഗണിക്കാമെന്ന് മന്ത്രിമാർ ഉറപ്പു നൽകി.
ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ദയാബായിയെ സന്ദർശിച്ച് മന്ത്രിമാർ ഇക്കാര്യം അറിയിച്ചു. എന്നാൽ, രേഖാമൂലം ഉറപ്പുനൽകാനാണ് ദയാബായി ആവശ്യപ്പെട്ടത്. ഇത് പ്രകാരം ഇന്ന് സർക്കാർ രേഖാമൂലമുള്ള ഉറപ്പ് ദയാബായിക്ക് കൈമാറി. ഇന്നലത്തെ ചർച്ചയിൽ നൽകിയ എല്ലാ ഉറപ്പുകളും ഇതിൽ ഉൾപ്പെട്ടില്ലെന്ന് സമരസമിതി പറഞ്ഞു.
മെഡിക്കൽ ക്യാമ്പ് ഉടൻ സംഘടിപ്പിക്കാമെന്ന ആവശ്യം മാത്രമാണ് രേഖാമൂലം നൽകിയിട്ടുള്ളത്. ആശുപത്രി സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, കാസർകോട് മെഡിക്കൽ കോളേജിൽ ന്യൂറോജി സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യം ഒരുക്കുക, പാലിയേറ്റീവ് ഡേ കെയർ സൗകര്യം ഒരുക്കുക തുടങ്ങിയവ ഇന്നലത്തെ ചർച്ചയിൽ ഉറപ്പു നല്‍കിയിരുന്നു. എന്നാൽ, ഇവയെല്ലാം രേഖാമൂലമുള്ള ഉറപ്പിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതേത്തുടർന്നാണ് സമരം തുടരാൻ ദയാബായി തീരുമാനിച്ചത്. ചികിത്സ പൂർത്തിയായാലുടൻ ദയാബായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരും.
ദയാ ബായി എന്ന ഈ കത്തോലിക്ക സ്ത്രീ സി ഐ എ പിന്തുണയോടെ ആണ് സമരം നടത്തുന്നത്. ലത്തീൻ കത്തോലിക്ക പുരോഹിതരും ആവശ്യങ്ങൾ അംഗീകരിച്ചാലും സമരം നിർത്തുകില്ല. അമേരിക്ക പറയുമ്പോഴേ രണ്ടു കൂട്ടരും സമരം നിർത്തു.
കത്തോലിക്കന് കമ്മ്യൂണിസത്തോടുള്ള വെറുപ്പ് ആണ് ദയാബായിയും ലത്തീൻ കത്താനാരന്മാരും കാണിക്കുന്നത്.