തിരുവനന്തപുരം: ഇടുക്കി ശാന്തൻപാറയിൽ പൂത്തുനിൽക്കുന്ന നീലക്കുറിഞ്ഞി നശിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് വനം വകുപ്പ് മുന്നറിയിപ്പു നല്‍കി.
നീലക്കുറിഞ്ഞി ചെടികളും പൂക്കളും നശിപ്പിക്കുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ചീഫ് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. പൂക്കൾ പറിക്കുകയോ പിഴുതെടുക്കുകയോ വിൽക്കുകയോ നശിപ്പിക്കുകയോ ചെയ്താൽ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. കൈയ്യേറ്റക്കാര്‍ നീലക്കുറിഞ്ഞി നശിപ്പിക്കുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു.
12 വർഷം കൂടുമ്പോൾ പൂക്കുന്നു എന്നതാണ് നീലക്കുറിഞ്ഞിയുടെ പ്രത്യേകത. 2006-ലാണ് ഇവ അവസാനമായി പൂവിട്ടത്. പശ്ചിമഘട്ടത്തിലെ 1500 മീറ്ററിലധികം ഉയരമുള്ള ചോലക്കാടുകൾ ഇടകലർന്ന പുൽമേടുകളിൽ കാണപ്പെടുന്ന കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി.