തിരുവനന്തപുരം: പുറത്താക്കിയ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ ഇന്ന് ഗവര്‍ണ്ണര്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കും. സെനറ്റ് പ്രതിനിധിയെ വൈസ് ചാൻസലർ സെർച്ച് കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്യുന്നതിനായി ചാൻസലർ വിളിച്ചുചേർത്ത സെനറ്റ് യോഗത്തിൽ നിന്ന് ഗവർണറുടെ നോമിനികളായ 15 പേരെയാണ് പുറത്താക്കിയത്.
സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഇന്നലെ ഉത്തരവ് ഇറക്കണമെന്ന് ഗവര്‍ണര്‍ വിസിക്ക് അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന് വിസി വിസമ്മതിച്ചതോടെ 15 പേരെയും പിന്‍വലിച്ച് രാജ്ഭവന് ഇന്നലെ ഗസറ്റ് വിജ്ഞാപനം ഇറക്കിയിരുന്നു. വിശദീകരണം ചോദിക്കാതെയുള്ള ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നാണ് ഇവരുടെ അഭിപ്രായം.
നിരന്തരം നിർദേശങ്ങൾ ലംഘിക്കുന്ന വൈസ് ചാൻസലർക്കെതിരെ ഗവർണർ നടപടിയെടുക്കുമോയെന്നാണ് ഏവരും കാത്തിരിക്കുന്നത്. വൈസ് ചാൻസലറുടെ കാലാവധി ഈ മാസം 24ന് അവസാനിക്കുകയാണ്.