കൊച്ചി: ആരോഗ്യമന്ത്രി ശ്രീമതി വീണാ ജോർജിനെതിരെ എറണാകുളം നോർത്ത് ടൗൺ പോലീസ് 1246/2022 നമ്പർ പ്രകാരം പത്ത് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചേർത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ക്രൈം ചീഫ് എഡിറ്റർ ടിപി നന്ദകുമാർ എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് നൽകിയ പരാതിയിലാണ് വീണാ ജോർജ് ഉൾപ്പെടെ 8 പേര്‍ക്കെതിരെ കേസെടുത്തത്.
ഈ കേസിലെ നാലാം പ്രതി അന്നു വിജയ പ്രദീപിന്റെ വ്യാജ പരാതിയിൽ ക്രൈം ചീഫ് എഡിറ്റർ ടിപി നന്ദകുമാറിനെ എസ്‌സി/എസ്ടി അട്രോസിറ്റി വകുപ്പിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയും 34 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ഹൈക്കോടതി വിധിയോടെ ജാമ്യം ലഭിക്കുകയും ചെയ്തു. .
ഈ കേസിലെ നാലാം പ്രതി അഞ്ജു വിജയ പ്രദീപിന്റെ വ്യാജ പരാതിയിൽ ക്രൈം ചീഫ് എഡിറ്റർ ടി പി നന്ദകുമാറിനെ എസ്‌സി/എസ്ടി അട്രോസിറ്റി വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യുകയും 34 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.
മന്ത്രി വീണാ ജോർജാണെന്ന് ധരിച്ച് ഡ്യൂപ്പായി നഗ്നയായി അഭിനയിക്കാൻ തന്നോട് ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാത്തതിനാൽ ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നായിരുന്നു അഞ്ജു വിജയ പ്രദീപിന്റെ പരാതി.
എന്നാൽ, വീണാ ജോർജിന്റെ ക്വട്ടേഷൻ പ്രകാരം വിവാഹത്തട്ടിപ്പ് വീരനും കൈരളി ചാനലിലെ മുൻ ജീവനക്കാരനുമായ ശ്രീജിത്ത് ശ്രീനിവാസൻ, ഇന്ത്യാ വിഷൻ ചാനലിൽ മന്ത്രി വീണാ ജോർജിന്റെ സഹപ്രവർത്തകനായിരുന്ന സിപിഎം പ്രവർത്തകൻ ശ്യാം എസ് നായർ, പല തട്ടിപ്പു കേസുകളിലും പ്രതിയായ അവതാരക അഞ്ചു വിജയ പ്രദീപ് എന്നിവരെ ക്രൈമിന്റെ ഓഫീസിൽ ബോധപൂർവം ജോലിക്ക് കയറ്റുകയും, അവര്‍ ഗൂഢാലോചന നടത്തി ചീഫ് എഡിറ്റർ ടി പി നന്ദകുമാറിനെതിരെ കള്ളപ്പരാതി കൊടുക്കുകയും വീണാ ജോർജിന്റെ സമ്മർദ്ദത്തിന് വഴങ്ങി നന്ദകുമാറിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തു എന്നാണ് നന്ദകുമാറിന്റെ പരാതിയില്‍ പറയുന്നത്.
ക്രൈം നന്ദകുമാർ നൽകിയ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ മാത്രമല്ല, മന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് എതിര്‍ കക്ഷികള്‍ നന്ദകുമാറിനെതിരെ ക്വട്ടേഷൻ വാങ്ങി നൽകിയതെന്ന് തെളിയിക്കുന്ന വീഡിയോ-ഓഡിയോ-ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെ നൂറോളം തെളിവുകൾ നന്ദകുമാർ കോടതിയിൽ ഹാജരാക്കി. നാലാം പ്രതി അഞ്ജു വിജയ പ്രദീപിനെക്കൊണ്ട് വ്യാജ പരാതി നല്‍കിപ്പിച്ചതെന്നും, പകപോക്കലിനും വ്യക്തിപരമായ നേട്ടങ്ങൾക്കുമായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നും നന്ദകുമാർ പരാതിയില്‍ ആവശ്യപ്പെട്ടു.