കൊച്ചി: കേരള സർവകലാശാല സെനറ്റിലേക്ക് പുതിയ അംഗങ്ങളെ നോമിനേറ്റ് ചെയ്യരുതെന്ന് ഗവർണറോട് ഹൈക്കോടതി. സെനറ്റിൽ നിന്ന് പിൻവലിക്കപ്പെട്ട അംഗങ്ങൾ സമര്‍പ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം.
ഹരജി പരിഗണിച്ച ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ബെഞ്ചാണ് 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ചതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ നിർദേശിച്ചത്. ഹർജി ഈ മാസം 31ന് വീണ്ടും പരിഗണനയ്ക്കെടുക്കും.
വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാലയുടെ പ്രതിനിധിയെ നിയമിക്കുന്നതിനായി ചേർന്ന സെനറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന അംഗങ്ങളെ അസാധാരണ വിജ്ഞാപനത്തിലൂടെ ഗവർണർ പുറത്താക്കിയിരുന്നു.