വാഷിംഗ്ടൺ: കോൺഗ്രസിനെ അവഹേളിച്ചതിന് യുഎസ് വലതുപക്ഷ നേതാവ് സ്റ്റീവ് ബാനന് നാല് മാസം തടവ്. മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖ്യ തന്ത്രജ്ഞനായ ബാനൻ 6,500 ഡോളർ പിഴ അടയ്‌ക്കേണ്ടിവരുമെന്ന് ഫെഡറൽ ജില്ലാ കോടതി ജഡ്ജി കാൾ നിക്കോൾസ് വെള്ളിയാഴ്ച വിധിച്ചു.
68 കാരനായ ബാനൻ “തന്റെ പ്രവൃത്തികളിൽ പശ്ചാത്താപം പ്രകടിപ്പിച്ചിട്ടില്ല” എന്ന് നിക്കോൾസ് പറഞ്ഞു. 2021 ജനുവരി 6 ലെ ക്യാപിറ്റോള്‍ കലാപം അന്വേഷിക്കുന്ന ഹൗസ് സെലക്ട് പാനലിൽ നിന്നുള്ള സബ്പോണയെ നിരാകരിച്ചതിന് ബാനനെ കഴിഞ്ഞ വർഷം കുറ്റം ചുമത്തി.
തന്റെ അഭിഭാഷകരുടെ ഉപദേശ പ്രകാരം ജയിലിൽ പോകേണ്ടതില്ലെന്ന് ബാനന്‍ മുമ്പ് വാദിച്ചിരുന്നു. ട്രംപിന്റെ 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവായിരുന്നു അദ്ദേഹം, 2017 ഓഗസ്റ്റിൽ പുറത്താക്കപ്പെടുന്നതിന് മുമ്പ് വൈറ്റ് ഹൗസിൽ ട്രംപിന്റെ സീനിയർ കൗൺസിലറായി സേവനമനുഷ്ഠിച്ചു.