ഷിയോപൂർ: മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കുനോ നാഷണൽ പാർക്കിനുള്ളിൽ സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ നിർമ്മാണത്തിനായി ഖനനം നടക്കുന്ന സ്ഥലത്ത് രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള നാണയങ്ങളടങ്ങുന്ന നിധി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഖനനം നടത്തിയിരുന്ന തൊഴിലാളികളാണ് ചെമ്പ്, വെള്ളി നാണയങ്ങൾ അടങ്ങിയ കുടം ഏതാനും അടി താഴ്ചയിൽ കുഴിച്ചിട്ടിരിക്കുന്ന നിലയില്‍ കണ്ടെത്തിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു. പാൽപൂർ ഫോർട്ട് മേഖലയിലെ തൊഴിലാളികളാണെ ഇത് കണ്ടെത്തിയത്. നമീബിയയിൽ നിന്ന് കൊണ്ടുവന്ന ചീറ്റപ്പുലികളിൽ നിന്ന് അൽപ്പം അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.
അതേ സമയം, ഫീൽഡ് ഡയറക്ടർ കെഎൻപി ശർമ്മ ഇത്തരമൊരു സംഭവത്തെ കുറിച്ച് അറിവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇൻപുട്ടുകൾ പരിശോധിക്കാൻ ശ്രമിക്കുകയാണെന്ന് ഡിഎഫ്ഒ പികെ വർമ പറഞ്ഞു. ശരിയാണെന്ന് കണ്ടെത്തിയാൽ ആവശ്യമായ നടപടി സ്വീകരിക്കും.
എന്നിരുന്നാലും, ബുധനാഴ്ച ഒരു പാത്രം നിറയെ നാണയങ്ങൾ കണ്ടെത്തിയെന്നും അത് കിട്ടിയ തൊഴിലാളികൾ അവർക്കിടയിൽ വിതരണം ചെയ്തതായും വൃത്തങ്ങൾ അറിയിച്ചു. ഇവരിൽ പലരും വ്യാഴാഴ്ച സൈറ്റിൽ ജോലിക്ക് വന്നിട്ടില്ല. ഇതിനൊപ്പം ചില തൊഴിലാളികൾ ഇതിന്റെ ചിത്രമെടുത്ത് വാട്‌സ്ആപ്പ് സ്റ്റാറ്റസിൽ ഇട്ടിരുന്നു. സ്റ്റാറ്റസ് കണ്ടതോടെ ഈ വാർത്ത കാട്ടുതീ പോലെ പടർന്നു, ഇതോടെ ചുറ്റുമുള്ള ഗ്രാമങ്ങളിൽ ആവേശം പടർന്നു.
അതേ സമയം, ഗിർ സിംഹങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനായി കുനോയെ ഒരു സങ്കേതമായി പ്രഖ്യാപിച്ചപ്പോൾ പൽപൂർ റോയൽറ്റി അവരുടെ കോട്ടയുടെ 260 ബിഗാസ് ഭൂമി വിട്ടുകൊടുത്തിരുന്നു. മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തിയ വിവരം നാട്ടുകാർ അവരേയും അറിയിച്ചിട്ടുണ്ട്.
നൂറ്റാണ്ടുകൾക്ക് മുമ്പ് കുനോ-പൽപൂർ ഭരിച്ചിരുന്ന രാജകുടുംബത്തിന്റെ പിൻഗാമിയായ ആർ.കെ. ശ്രീഗോപാൽ ദേവ് സിംഗ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു, “നാല് ചാക്ക് നിറയെ നാണയങ്ങൾ കണ്ടെത്തിയതായി ഞങ്ങൾ കേട്ടിട്ടുണ്ട്. വനംവകുപ്പ് വളരെക്കാലമായി ഞങ്ങളുടെ സ്വത്ത് രഹസ്യമായി നശിപ്പിക്കാൻ ശ്രമിക്കുകയാണ്.” നിധി ലഭിക്കുന്നത് ഇതാദ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
കോട്ട കൃത്യമായി പരിശോധിച്ചാൽ പലയിടത്തും കുഴിയെടുത്തതായി കാണാം. അന്തിമ ഒത്തുതീർപ്പിലെത്തുന്നതുവരെയോ കോടതിയിലെ ഞങ്ങളുടെ കേസ് അന്തിമ വിധിയിൽ എത്തുന്നതുവരെയോ നിയമപരമായി സ്വത്ത് ഞങ്ങളുടേതാണ്. വനം വകുപ്പോ പുരാവസ്തു വകുപ്പോ ഞങ്ങളുടെ വസ്തുവിൽ ഒന്നും ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. ഖനനത്തിൽ നിന്ന് കണ്ടെത്തിയതെല്ലാം രാജകുടുംബത്തിന്റേതാണ്.