ഹൂസ്റ്റൺ: എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ കോൺഗ്രസ് പാർട്ടിയിൽനിന്നും സസ്പെൻഡ് ചെയ്യുകയും കെപിസിസി അംഗത്വത്തിൽനിന്ന് ആറു മാസത്തേക്കു സസ്പെന്റ് ചെയുകയും ചെയ്ത കെപിസിസി യുടെ തീരുമാനം സ്വാഗതാർഹമാണെന്ന് ഒ ഐ സി സി (യു എസ് എ) നാഷണൽ കമ്മിറ്റി ചെയര്മാന് ജെയിംസ് കൂടൽ, പ്രസിഡന്റ് ബേബി മണക്കുന്നേൽ , ജനറൽ സെക്രട്ടറി ജീമോൻ റാന്നി ട്രഷറർ സന്തോഷ് അബ്രഹാം എന്നിവർ , കെപിസിസി പ്രസിഡന്റിനു അയച്ച സന്ദേശത്തിൽ ചൂണ്ടിക്കാട്ടി . യുവതിയെ പീഡിപ്പിച്ചു എന്ന പരാതിയിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിനെത്തുടർന്നാണ് ഈ നടപടി.
എൽദോസ് കുന്നപ്പിള്ളി എം എൽ എ ക്കെതിരെ കോൺഗ്രസ് സ്വീകരിച്ച നടപടി മാതൃകയാക്കി, ലൈംഗീക ആരോപണത്തിന് വിധെയരായ സി പി എം മുൻ മന്ത്രിമാർക്കും നേതാക്കൾക്കുമെതിരെ സ്വീകരിക്കുന്നതിനുള്ള ആർജവം പാർട്ടി നേത്ര്വത്വം കാണിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു
സ്ത്രീകൾക്കെതിരെ നടത്തുന്ന ഇത്തരം അതിക്രമങ്ങൾ ഒരുവിധത്തിലും അംഗീകരിക്കാനാവില്ലെന്നും , പാർട്ടിയിലെ എത്ര ഉന്നതനായാലും മുഖം നോക്കാതെ കർശന നടപടികൾ സ്വീകരിക്കണമെന്നും സന്ദേശത്തിൽ തുടർന്ന് പറയുന്നു.
സ്ത്രീകൾക്കെതിരേ മോശമായി പെരുമാറിയെന്ന് ആരോപണം ഉയരുകയും ഒളിവിൽ പോകുകയും ചെയ്ത എൽദോസിനെതിരേ പാർട്ടിതല അച്ചടക്ക നടപടി വേണമെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ റിപ്പോർട്ട് നൽകിതിനെ തുടർന്നാണ് കെപിസിസി, ഡിസിസി എന്നിവയുടെ പ്രവർത്തനങ്ങളിൽനിന്ന് മാറ്റിനിർത്തുന്നതിനു തീരുമാനിച്ചത് .
പീഡന ആരോപണത്തിൽ എൽദോസിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും . ജനപ്രതിനിധി എന്ന നിലയിൽ എൽദോസ് വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്നും പാർട്ടി വിലയിരുത്തിയിരുന്നു .കെപിസിസി സ്വീകരിച്ച അച്ചടക്ക നടപടി പാർട്ടിയുടെ അന്തസ്സ് ഉയർത്തിപിടിക്കുന്നതിനു കഴിഞ്ഞതായും പ്രസ്താവനയിൽ പറയുന്നു.
പി പി ചെറിയാൻ, നാഷണൽ മീഡിയ കോർഡിനേറ്റർ