ഫിലഡൽഫിയ: ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 15 ന് ശനിയാഴ്ച നടന്ന എൽക്കിൻസ് പ്രീമിയർ ലീഗ് 2022 – സീസൺ വൺ “തോമസ് ഫിലിപ്പ് മെമ്മോറിയൽ എവർ റോളിങ് ട്രോഫി”ക്കു വേണ്ടിയുള്ള ഗ്രാന്റ് ഫിനാലെ മത്സരത്തിൽ ഫില്ലി പൈറേറ്റ്സും തണ്ടർ ബേർഡ്സും തമ്മിൽ നടന്ന വാശിയേറിയ മത്സരത്തിൽ ‘ഫില്ലി പൈറേറ്റ്സ്’ വിജയകിരീടമണിഞ്ഞു. അഭിലാഷ് വെള്ളാലേത്ത് ‘മാൻ ഓഫ് ദ മാച്ച്’ ആയും, ‘എം.വി.പി & ബെസ്ററ് ബാറ്റ്സ്മാൻ’ ആയി നവീൻ ഡേവിസ്, ‘ബെസ്ററ് ബൗളർ’ ആയി സച്ചിൻ വർഗീസ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
മത്സര തുടക്കത്തിൽ ‘തണ്ടർ ബേർഡ്സ്’ ആണ് ആദ്യം ബാറ്റ് ചെയ്തത്. 20 ഓവർ 103 റൺസിന് 9 വിക്കറ്റ് നഷ്ട്ടപ്പെട്ടു. ഫില്ലി പൈറേറ്റ്സ് ബാറ്റ് ചെയ്തപ്പോൾ അവർക്ക് 16 ഓവറിൽ 4 വിക്കറ്റ് നഷ്ടമായെങ്കിലും ബാക്കി 6 വിക്കറ്റിന് ഒന്നാം സ്ഥാനാം കരസ്ഥമാക്കി.
വാശിയേറിയ മത്സരത്തിന്റെ ഫൈനൽ സെറിമണി ഫോമാ നിയുക്ത പ്രസിഡന്റ് ഡോക്ടർ ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്തു. ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ഫൊക്കാനയുടെ മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളി, മാപ്പ് പ്രസിഡന്റ് തോമസ് ചാണ്ടി, ഫോമാ നാഷണൽ കമ്മറ്റി മെമ്പറും, മാപ്പ് മുൻ പ്രസിഡന്റുമായ ഷാലു പുന്നൂസ്, ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയൻ ആർ വി പി യും കലാ പ്രസിഡന്റുമായ ജോജോ കോട്ടൂർ, ആനി ലിബു എന്നിവരും, മറ്റ് സാമൂഹിക സാംസ്കാരിക നേതാക്കന്മാരും അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ധാരാളം ക്രിക്കറ്റ്പ്രേമികളും എത്തിച്ചേർന്നിരുന്നു. ഏഷ്യാനെറ്റ് ബിഗ്ബോസ് താരം മിഷേൽ ഡാനിയേലിന്റെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു.
പരിപാടികളുടെ പരിപൂർണ്ണ വിജയത്തിനായി ബ്ലെസ്സൺ ഡാനിയൽ, നിബു ഫിലിപ്പ്, നവിൻ ഡേവിസ്, രഞ്ജിത്ത് റോയ്, സച്ചിൻ വർഗീസ്, ഷാരോൺ ക്ളീറ്റസ്: എന്നിവർ പ്രവർത്തിച്ചു. ക്രിക്കറ്റ് ടൂർണമെന്റിന്റെ അടുത്ത സീസൺ 2023 ജൂൺ മാസത്തിൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.