ദോഹ (ഖത്തര്‍): ഹമദ് ഹോസ്പിറ്റൽ സാംക്രമിക രോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഏഷ്യന്‍ ടൗണില്‍ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പിലും ബോധവത്കരണ പരിപാടിയിലും കര്‍മ്മനിരതരായി കള്‍ച്ചറല്‍ ഫോറം വളണ്ടിയര്‍മാര്‍. ടി.ബി, ലെപ്രസി തുടങ്ങിയ സാംക്രമിക രോഗങ്ങളെ കുറിച്ചുള്ള ബോധവത്കരണ പരിപാടിയിലും ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പിലുമായി എത്തിയ നൂറൂകണക്കിനു തൊഴിലാളികള്‍ക്കും ഹമദ് ഹോസ്പിറ്റലിലെ മെഡിക്കല്‍ സ്റ്റാഫിനുമാണ് കള്‍ച്ചറല്‍ ഫോറം വളണ്ടിയര്‍മാരുടെ സേവനം തുണയായത്.
കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി, ടീം വെല്‍ഫെയര്‍ ക്യാപ്റ്റന്‍ സഞ്ചയ് ചെറിയാന്‍, കള്‍ച്ചറല്‍ ഫോറം സംസ്ഥാന സെക്രട്ടറി രാധാകൃഷ്ണന്‍, പാലക്കാട് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് റാഫിദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വളണ്ടിയര്‍ സേവനം നടത്തിയത്.
ലേബര്‍ ക്യാമ്പുകളിലെ താമസക്കാര്‍ക്കും ഇന്‍ഡസ്ട്രിയല്‍ ഏരിയ ഭാഗത്തെ ഡ്രൈവര്‍മാര്‍ക്കും മറ്റും ക്യാമ്പ് വലിയ സഹായകരമായതായും ഹമദ് ഹോസ്പിറ്റലുമായി സഹകരിച്ച് ഇത്തരം സേവന പ്രവര്‍ത്തങ്ങള്‍ തുടര്‍ന്നും നടത്താന്‍ കള്‍ച്ചറല്‍ ഫോറം പ്രതിജ്ഞാബദ്ധമാണെന്നും കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി പറഞ്ഞു.