വാഷിംഗ്ടണ്‍: യുവജനങ്ങള്‍ക്കിടയില്‍ വളരെയധികം സ്വാധീനം ചെലുത്തുവാന്‍ കഴിഞ്ഞ വാഷിംഗ്ടണ്‍ പോസ്റ്റ് എഡിറ്റര്‍ നീമ റോഷാനിയ പട്ടേൽ (35) അന്തരിച്ചു.
ഗ്യാസ്ട്രിക് ക്യാൻസറായിരുന്നു കാരണമെന്ന് ഭർത്താവ് അക്ഷര്‍ പട്ടേൽ പറഞ്ഞു. ഒക്ടോബര്‍ 24 തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇന്ത്യയില്‍ നിന്നും കുടിയേറിയ മാതാപിതാക്കള്‍ക്ക് മേപ്പിള്‍വുഡില്‍ ജനിച്ച നീമ ഹൈസ്‌കൂള്‍ ന്യൂസ് പേപ്പറില്‍ സജീവമായിരുന്നു. 2009 ല്‍ റട്ജേഴ്സ് യൂണിവേഴ്സിറ്റിയില്‍ (Rutgers University) നിന്ന് എക്കണോമിക്‌സ്, ജേര്‍ണലിസം എന്നിവയില്‍ ബിരുദം നേടി.
2016 ല്‍ ഡിജിറ്റല്‍ എഡിറ്ററായിട്ടാണ് പ്രവര്‍ത്തനം ആരംഭിച്ചതെങ്കിലും, പിന്നീട് പത്രത്തിന്റെ സ്ത്രീകളുടെ പ്രസിദ്ധീകരണമായ പോഡ്കാസ്റ്റില്‍ ചീഫ് എഡിറ്ററായി. 2021 ല്‍ നീമാ പോഡ്കാസ്റ്റ് വിട്ട് കൂടുതല്‍ യുവജനങ്ങളെ ആകര്‍ഷിക്കുന്ന നെക്‌സ്റ്റ് ജനറേഷനില്‍ (NEXT Generation) പ്രവര്‍ത്തനമാരംഭിച്ചു.
2014ല്‍ അക്ഷര്‍ പട്ടേലിനെ വിവാഹം ചെയ്തു. അഭിരാജ് പട്ടേല്‍ ഏകമകനാണ്. നോര്‍ത്ത് കരോലിനയിലുള്ള പ്രഭു റോഷ് യാന, മീരാ റോഷ്യാന എന്നിവരാണ് മാതാപിതാക്കള്‍.
അകാലത്തില്‍ മരണം തട്ടിയെടുത്ത നീമാ മാധ്യമ രംഗത്തെ ഒരു ഭാവി വാഗ്ദാനമായിരുന്നുവെന്നും, ചുരുങ്ങിയ കാലഘട്ടത്തില്‍ നീമാ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാധ്യമ ലോകത്തില്‍ എന്നും സ്മരിക്കപ്പെടുമെന്നും സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചു.