എൽദോസ് കുന്നപ്പിള്ളി കേസ്: മൂന്ന് അഭിഭാഷകരെയും ഒരു മാധ്യമ പ്രവർത്തകനെയും പ്രതിപ്പട്ടികയില്‍ ചേർത്തു

കൊച്ചി: എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരായ പീഡന പരാതിയിൽ അഡ്വ.അലക്‌സ്, അഡ്വ.സുധീർ, അഡ്വ.ജോസ് എന്നീ മൂന്ന് അഭിഭാഷകരെ കൂടി പ്രതിപ്പട്ടികയില്‍ ചേർത്തു. അഭിഭാഷകരുടെ ഓഫീസില്‍ വെച്ച് കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചെന്ന പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് എംഎൽഎയ്‌ക്കെതിരെയും കേസെടുത്തു. അറസ്റ്റ്, മർദിക്കൽ, ഭീഷണിപ്പെടുത്തി രേഖയുണ്ടാക്കാൻ ശ്രമിച്ചു, സ്ത്രീകളെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വഞ്ഞിയൂർ പൊലീസ് കേസെടുത്തത്. മാധ്യമ പ്രവർത്തകനായ രാഗം രാധാകൃഷ്ണനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഈ കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യം തേടി എംഎൽഎ കോടതിയെ സമീപിച്ചിരുന്നു. ഈ മാസം 31ന് കോടതി വിധി പറയും. ഈ വിധി വരുന്നതുവരെ എംഎൽഎയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News