തിരുനന്തപുരം: പാറശാലയിലെ ഷാരോൺ രാജിന്റെ ദുരൂഹ മരണത്തിൽ പെണ്‍സുഹൃത്തിനോട് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചു. രാവിലെ 10 മണിക്ക് തിരുവനന്തപുരത്തെ ജില്ലാ പോലീസ് ആസ്ഥാനത്ത് എത്താനാണ് നിർദ്ദേശം. ഇന്നലെയാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. തുടർന്ന് നടപടികൾ ആരംഭിച്ചു. പെണ്‍സുഹൃത്ത്, മാതാപിതാക്കൾ, ജ്യൂസ് വാങ്ങിയ ബന്ധു എന്നിവരോട് ഹാജരാകണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. റൂറൽ എസ്പിഡി ശിൽപയുടെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.
പൊലീസിന് നൽകിയ മൊഴിയിൽ വൈരുധ്യമുണ്ടെന്നാണ് ഇതിൽ നിന്ന് കിട്ടുന്ന സൂചന. ഷാരോൺ രാജ് മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് വനിതാ സുഹൃത്തുമൊത്ത് നടത്തിയ ജ്യൂസ് ചലഞ്ച് അടക്കം എന്തിനായിരുന്നെന്ന് ചോദിച്ച് മനസിലാക്കേണ്ടതുണ്ട്. ഇതിലടക്കം ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു.
ഷാരോണുമായി ബന്ധപ്പെട്ടിരുന്ന ഫോൺ കൊണ്ടുവരാൻ പെൺകുട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശാസ്ത്രീയ പരിശോധനകൾ ഉൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളും അന്വേഷണ സംഘം കണ്ടുപിടിക്കേണ്ടതുണ്ട്. മെഡിക്കൽ ബോർഡ് രൂപീകരിക്കുന്ന കാര്യത്തിൽ രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകും. കേസിലെ പ്രധാന തെളിവായ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതിനെ ഷാരോണിന്റെ കുടുംബം സ്വാഗതം ചെയ്തു.