ചിങ്ങം: ഇന്നത്തെ ദിവസത്തിന്റെ ആദ്യ പകുതിയില്‍ നിങ്ങള്‍ക്ക് വളരെയധികം സമ്മര്‍ദം നിറഞ്ഞതായിരിക്കും. അതിനാല്‍ തന്നെ നിങ്ങളുടെ കോപം നിയന്ത്രിക്കാന്‍ ശ്രമിക്കുക. ഇന്ന് ശാരീരികമായി ബലഹീനതകള്‍ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ദിവസത്തിന്റെ രണ്ടാം പകുതി വളരെ മികച്ചതായിരിക്കും.
കന്നി: നിങ്ങള്‍ ഇന്ന് അലസരും ദുര്‍ബലരുമായിരിക്കും. സാമ്പത്തിക ചെലവുകള്‍ക്കുള്ള സാധ്യതയുള്ളതിനാല്‍ ധനം ചിലവഴിക്കുന്ന കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുക. . നിങ്ങളുടെ പ്രശസ്തി നഷ്ടപ്പെടുത്താത്ത രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുക. നിയുക്ത ചുമതലകള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാത്തത് നിങ്ങളെ നിരാശപ്പെടുത്തിയേക്കാം.
തുലാം: നിങ്ങള്‍ക്ക് പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഏറ്റവും അനുയോജ്യമായ ദിവസമാണിത്. ഏറെക്കാലങ്ങള്‍ക്ക് ശേഷം നിങ്ങളുടെ ബാല്യകാലസുഹൃത്തിനെ കണ്ടുമുട്ടാനുള്ള സാധ്യതയുണ്ട്. വൈകുന്നേരത്തോടെ കുടുംബത്തില്‍ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ട്. നിങ്ങളുടെ അമ്മയുടെ ആരോഗ്യനില മോശമാകാനിടയുണ്ട്. സ്വത്തുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ശ്രദ്ധ പുലര്‍ത്തുക.
വൃശ്ചികം: ഇന്നത്തെ ദിവസത്തിന്റെ ആദ്യ പകുതിയില്‍ എല്ലാമേഖലകളിലും ബുദ്ധിമുട്ട് നിറഞ്ഞ ദിവസമായിരിക്കും, പ്രത്യേകിച്ചും പ്രൊഫഷണല്‍ രംഗത്ത്. അവിടെ ഭാരിച്ച അധ്വാനവും കുറഞ്ഞ ഫലവും നിങ്ങളെ നിരാശപ്പെടുത്തിയേക്കാം. എന്നാല്‍, ദിവസത്തിന്റെ രണ്ടാം പകുതിയില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടും. വീട്ടില്‍ ശാന്തത പാലിച്ചും സംസാരം നിയന്ത്രിച്ചും കലഹങ്ങളും തര്‍ക്കങ്ങളും ഒഴിവാക്കാം. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി ഒരു സായാഹ്നയാത്രക്കും നിങ്ങള്‍ താല്പര്യപ്പെട്ടേക്കാം.
ധനു: ഇന്നത്തെ ദിവസത്തിന്റെ ആദ്യപകുതിയില്‍ സന്തോഷവും സംതൃപ്തിയും നിറഞ്ഞുനില്ക്കും. എന്നാല്‍ രണ്ടാം പകുതിയില്‍ അല്പം പ്രശ്നങ്ങള്‍ നേരിടും. സാമ്പത്തിക നേട്ടങ്ങള്‍, സമൂഹികസന്ദര്ശനങ്ങള്, ക്ഷേത്രസന്ദര്‍ശനം എന്നിവയ്ക്ക് രണ്ടാം പകുതിയില്‍ സാധ്യതയുണ്ട്. കുടുംബാന്തരീക്ഷം കലുഷിതമാകാന്‍ സാധ്യതയുണ്ട്. ജോലി സ്ഥലത്തും പ്രശ്നങ്ങള്‍ നേരിടുവാനുള്ള സാധ്യതയുണ്ട്. വ്യക്തിപരമായ തീരുമാനങ്ങളെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കാതെ വരും.
മകരം: രാവിലെ നേരിടുന്ന ചില പ്രശ്നങ്ങളൊഴിച്ചാല്‍ ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ദിവസത്തിന്റെ ആദ്യ പകുതിയില്‍ നിങ്ങള്‍ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തണം. ഇന്ന് അപകടസാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുമ്പോള്‍ സൂക്ഷിക്കുക. ദിവസത്തിന്റെ രണ്ടാം പകുതിയില്‍ സ്ഥിതിഗതികള്‍ അനുകൂലമാകും. രാവിലെ മോശമായിരുന്ന ആരോഗ്യനില ക്രമേണ മെച്ചപ്പെടും. ഗൃഹാന്തരീക്ഷം സഹാര്ദപൂര്ണമായിരിക്കും. ദാനധര്‍മ്മങ്ങളും സമൂഹ്യൃപ്രവര്ത്തനങ്ങളും ഇന്നത്തെ സായാഹ്നത്തില്‍ നിങ്ങള്‍ക്ക് ഉന്മേഷം പകരും.
കുംഭം: കുംഭരാശിക്കാര്‍ക്ക് ഇന്ന് തികച്ചും അനുകൂലമായ ഒരു ദിവസമായിരിക്കും. സാമൂഹ്യ-സാമ്പത്തിക രംഗങ്ങളില്‍ ഇന്ന് നിങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. എന്നിരുന്നാലും, ഇന്ന് നിങ്ങളുടെ ചിലവ് നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. അമിതച്ചെലവിന് സാധ്യത കാണുന്നു. നിയമപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷിക്കുക.
മീനം: നിങ്ങളുടെ ജോലിസ്ഥലങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷമായിരിക്കും. അത് നിങ്ങളെ പ്രശസ്തിയില്‍ എത്തിക്കുവാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സന്തുഷ്ടരാകും. ഇന്ന് നിങ്ങള്‍ക്ക് വരുമാനം വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
മേടം: നിങ്ങള്‍ക്ക് ഇന്ന് തികച്ചും പ്രതികൂലമായ ഒരു ദിവസമായിരിക്കും. അതിനാല്‍ നിങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഓഫീസിലെ ജോലി കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടേണ്ടിവരും. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സംസാരിക്കുമ്പോള്‍ സൌമ്യത പാലിക്കുക.
ഇടവം: നിങ്ങള്‍ ഇന്ന് കൂടുതല്‍ അസ്വസ്ഥരാകും. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. നിങ്ങളുടെ മാനസികാവസ്ഥ മാറുന്നത് ബന്ധങ്ങളെ നശിപ്പിക്കുന്ന തരത്തിലേയ്ക്ക് വരെ നീങ്ങാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ കോപവും സംസാരവും നിയന്ത്രിക്കുക. ജോലിസ്ഥലത്ത് ഇന്ന് നിങ്ങള്‍ക്ക് തടസങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പുലര്‍ത്തുക.
മിഥുനം: ഇന്ന് നിങ്ങള്‍ക്ക് ആഹ്ളാദകരമായ ഒരു ദിവസമായിരിക്കും. നിങ്ങള്‍ക്ക് ആനന്ദം നല്കുന്ന ഷോപ്പിംങ്, ഭക്ഷണം, സാഹസിക്പ്രവര്ത്തനം, വിനോദം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും.
കര്‍ക്കടകം: ഇന്ന്, നിങ്ങളുടെ ജോലിസ്ഥലത്ത് പ്രതികൂലമായ അന്തരീക്ഷമായിരിക്കും. മാത്രമല്ല, ജോലിസ്ഥലത്തെ എതിരാളികള്‍ നിങ്ങള്‍ക്ക് പ്രതികൂലമായ രീതിയില്‍ പ്രവര്‍ത്തിക്കും. അത് നിങ്ങള്‍ക്ക് പിന്നീട് പ്രയോജനകരമാകും. നിങ്ങളുടെ അമ്മയുടെ ഭാഗത്തു നിന്നുള്ള നല്ല വാര്‍ത്ത നിങ്ങളുടെ കുടുംബാന്തരീക്ഷത്തെ ഇന്ന് കൂടുതല്‍ സന്തോഷകരമാക്കും.