ന്യൂയോർക്ക്: ചരിത്രത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ പവർബോൾ ജാക്ക്പോട്ട് സമ്മാനതുക ഒരു ബില്യൺ ഡോളറായി ഉയർന്നു.
ഒക്ടോബർ 29 ശനിയാഴ്ച നടന്ന ഭാഗ്യക്കുറി നറുക്കെടുപ്പിൽ ഭാഗ്യവാനെ കണ്ടെത്താൻ കഴിയാതിരുന്നതിനെ തുടർന്ന് ഒക്ടോബർ 31 തിങ്കളാഴ്ച വീണ്ടും നറുക്കെടുക്കുമ്പോൾ ഭാഗ്യവാനു ലഭിക്കുക ഒരു ബില്യൺ ഡോളറാണ്. എല്ലാ കിഴിവുകളും കഴിച്ചു 497.3 മില്യൺ ഡോളർ ലഭിക്കും.
ശനിയാഴ്ച പവർബോൾ സമ്മാന തുകയായ 825 മില്യൺ ഡോളർ 40, 19, 57, 31, 46 പവർബോൾ 23 നാണ് ലഭിച്ചത്.
ശനിയാഴ്ച ആറു ടിക്കറ്റുകൾക്ക് ഒരു മില്യൺ ഡോളർ ലഭിച്ചിരുന്നു.
വേൾഡ് റെക്കോർഡ് കുറിക്കപ്പെട്ട 2016 ലാണ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനതുക ലഭിച്ചത്. 1.586 ബില്യൺ ഡോളർ. മൂന്നു പേർക്കാണ് ഈ സമ്മാനതുക വിഭാഗിച്ചു നൽകിയത്. കാലിഫോർണിയ, ഫ്ലോറിഡ, ടെന്നസി എന്നീ സംസ്ഥാനങ്ങളിൽ ഉള്ളവർക്കാണു ഭാഗ്യം ലഭിച്ചത്.
ഓരോ കളിക്കും 2 ഡോളറാണ് പവർബോൾ ടിക്കറ്റിനു നൽകേണ്ടത്. 45 സംസ്ഥാനങ്ങളാണ് ഇതിൽ പങ്കെടുക്കുന്നത്.
ശനിയാഴ്ച ഭാഗ്യവാനെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നു തിങ്കളാഴ്ച വൈകിട്ട് നടക്കുന്ന നറുക്കെടുപ്പിനു മുൻപു വൻ തോതിലാണു ടിക്കറ്റുകൾ വിൽപന നടക്കുന്നതെന്നു ജാക്ക്പോട്ട് അധികൃതർ പറയുന്നു.