ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൽമാബാദ് അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററുമായി സഹകരിച്ചു സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി.
രാവിലെ 8 മണി മുതൽ 12 മണി വരെ നീണ്ടുനിന്ന ക്യാമ്പിന്റെ സേവനം ഏകദേശം 200 ഓളം പ്രവാസികൾ പ്രയോജനപ്പെടുത്തി. സാമൂഹ്യ പ്രവർത്തകൻ കെ.ടി സലിം ഉത്ഘാടനം ചെയ്ത ചടങ്ങിൽ ജിഎസ്എസ് ചെയർമാൻ ചന്ദ്രബോസ്, കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ടോണി മാത്യു, സാമൂഹ്യ പ്രവർത്തകരായ സയ്ദ്, നൗഷാദ് മഞ്ഞപ്പാറ എന്നിവർ ആശംസകൾ അറിയിച്ചു.
ഏരിയ പ്രസിഡന്റ് ലിനീഷ് പി. ആചാരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ഏരിയ സെക്രട്ടറി ജോസ് മങ്ങാട് സ്വാഗതവും ഏരിയ ട്രെഷറർ സുരേഷ് പി. ആചാരി നന്ദിയും പറഞ്ഞു. ഏരിയ കോ-ഓർഡിനേറ്റർ സലിം തയ്യിൽ ചടങ്ങുകൾ നിയന്ത്രിച്ചു.
കെ.പി.എ ട്രഷറര്‍ രാജ് കൃഷ്ണൻ, വൈസ് പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറിമാരായ സന്തോഷ് കാവനാട്, അനോജ് മാസ്റ്റർ, അസി. ട്രഷറർ ബിനു കുണ്ടറ എന്നിവർ സന്നിഹിതരായിരുന്നു.
ഏരിയ ജോ. സെക്രട്ടറി ഗ്ലാൻസൺ, പ്രവാസി ശ്രീ യൂണിറ്റ് ഹെഡുകൾ ആയ പ്രദീപ അനിൽ, ഷാമില ഇസ്മായിൽ, റസീല മുഹമ്മദ് എന്നിവർ മെഡിക്കൽ ക്യാമ്പ് നിയന്ത്രിച്ചു.