ന്യൂജേഴ്‌സി : വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് കേരള പിറവി ദിനാഘോഷം വിപുലമായ പരിപാടികളോടെ നവംബർ ആറിന് സംഘടിപ്പിച്ചിരിക്കുന്നു. ന്യൂജേഴ്‌സിയിലെ ആംബർ റെസ്റ്റോറൻറ്റിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. വേൾഡ് മലയാളി കൗൺസിലിന്റെ ജന്മസ്ഥലമായ ന്യൂജേഴ്‌സിയിൽ ഇക്കുറി വൈവിധ്യമായ കലാവിരുന്നൊരുക്കിയാണ് സംഘാടകർ കേരളപ്പിറവി ആഘോഷങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്
കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ന്യൂയോർക്, ഇന്ത്യൻ കോൺസുൽ ശ്രീ ബിജേന്ദർ കുമാർ ചീഫ് ഗസ്റ്റായ പ്രോഗ്രാമിൽ ഇന്ത്യയിൽ നിന്നുള്ള ഭിന്നശേഷിക്കാരായ യുവാക്കൾ അവതരിപ്പിക്കുന്ന ഗാനാലാപനം, ന്യൂജേഴ്‌സി ന്യൂയോർക് മേഖലയിലെ അനുഗ്രഹീത കലാകാരൻമാർ ഒരുക്കുന്ന കലാവിസ്മയങ്ങൾ, കുരുന്നുകളുടെ കേരള പിറവിദിനത്തോടനുബന്ധിച്ചുള്ള പരിപാടി, ഇന്ററാക്ടിവ് ഗെയിം, ഡി ജെ മുതലായവയാണ് പ്രോഗ്രാമിന്റെ പ്രധാന ആകർഷണങ്ങൾ
അടുത്തയിടെ കാലയവനികക്കുള്ളിൽ മറഞ്ഞ പ്രശസ്ത ജേർണലിസ്റ് ഫ്രാൻസിസ് തടത്തിലിന് ന്യൂജേഴ്‌സി പ്രൊവിൻസ് കേരള പിറവി ദിനത്തോടനുബന്ധിച്ചു “Excellence in Journalism ” അവാർഡും സമ്മാനിക്കും
വേൾഡ് മലയാളി കൗൺസിൽ സ്ഥാപക നേതാക്കളെ ആദരിക്കുന്നതും പരിപാടിയുടെ പ്രധാന ആകർഷണമാണ്.
ഡോ സിന്ധു സുരേഷ്, മിനി ചെറിയാൻ , ബിനോ മാത്യു , സജനി മേനോൻ എന്നിവരാണ് പ്രോഗ്രാമിന്റെ കൺവീനേഴ്‌സ്
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ തനതായ ആഘോഷമായ കേരളപിറവിയോടനുബന്ധിച്ചു സംഘടിപ്പിച്ചിട്ടുള്ള പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ന്യൂജേഴ്‌സി പ്രൊവിൻസ് ചെയർമാൻ ഡോ ഗോപിനാഥൻ നായർ, പ്രസിഡന്റ് ജിനേഷ് തമ്പി, അഡ്വൈസറി ചെയർമാൻ തോമസ് മൊട്ടക്കൽ എന്നിവർ അറിയിച്ചു
ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, പ്രസിഡന്റ് ടി പി വിജയൻ , ഗ്ലോബൽ ട്രഷറർ ജെയിംസ് കൂടൽ, ഗ്ലോബൽ വി പി അമേരിക്ക റീജിയൻ എസ് കെ ചെറിയാൻ, അമേരിക്ക റീജിയൻ ചെയർമാൻ ഹരി നമ്പൂതിരി, പ്രസിഡന്റ് ഡോ തങ്കം അരവിന്ദ് എന്നിവർ പരിപാടിക്ക് വിജയാശംസകൾ അറിയിച്ചു.